web analytics

അയർലൻഡ് മലയാളികളേ…ഫോണ്‍ കോളുകള്‍ വഴിയുള്ള ഈ തട്ടിപ്പ് സൂക്ഷിക്കുക..! AIB നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ:

അയര്‍ലണ്ടില്‍ ഫോണ്‍ കോളുകള്‍ വഴിയുള്ള തട്ടിപ്പുകളുടെ എണ്ണത്തിൽ വൻ വർധന. ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍, വിശ്വാസ്യതയുള്ള മറ്റ് കമ്പനികള്‍ മുതലായവര്‍ എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാര്‍ രാജ്യത്ത് വിലസുന്നത്. ആളുകള്‍ക്ക് സംശയം തോന്നാത്ത വിധത്തിലാണ് തട്ടിപ്പ് നടക്കുന്നത്.

Voice phishing fraud (vishing) എന്നാണ് ഈ തട്ടിപ്പുകള്‍ അറിയപ്പെടുന്നത്. റീഫണ്ട് നൽകാം, , അക്കൗണ്ടില്‍ നിന്നും തട്ടിപ്പ് വഴി പണം നഷ്ടപ്പെടുന്നത് തടയാന്‍ സഹായിക്കാം ബ്രോഡ്ബാന്‍ഡ് പ്രശ്‌നം പരിഹരിക്കാം തുടങ്ങി നിരവധി ആകർഷണീയ മാർഗ്ഗങ്ങളിലൂടെയാണ് തട്ടിപ്പ് അരങ്ങേറുന്നത്.

  • Lightweight and good size for handhold Case is sturdy which are good for organizing headphones and keeping earphone, ear…
  • Made of Supreme Quality, Durable EVA Crush Resistant, Anti-Shock, Weather Resistant Material
  • Good for iPod Shuffle, Charging Cable, Earphones, Memory Cards, USB Flash Drive ,lens filter, Keys and Coins

തട്ടിപ്പിന്റെ ആദ്യപടിയായി ഫോണിലേയ്‌ക്കോ, കംപ്യൂട്ടറിലേയ്‌ക്കോ ഒരു സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യാനോ, ‘സുരക്ഷിതമായ’ വെബ്‌സൈറ്റില്‍ കയറുവാനോ ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇതിൽ കയറുന്നതോടെ നിങ്ങളുടെ ഫോണിന്റെയോ, കംപ്യൂട്ടറിന്റെയോ എല്ലാ പ്രവര്‍ത്തനങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കും. പിന്നാലെ അക്കൗണ്ടിലെ പണവും നഷ്ടപ്പെടും.

തട്ടിപ്പുകള്‍ കുത്തനെ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ കരുതിയിരിക്കണമെന്നും, ഒരു കാരണവശാലും ഫോണ്‍ വിളിക്കുന്നവര്‍ നിർദ്ദേശിക്കുന്നത് അനുസരിച്ച് സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുകയോ, വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യരുതെന്നും AIB അധികൃതര്‍ മുന്നറിയിപ്പ് നൽകുന്നു.

  • ✅ HANDY LITTLE GADGET ►This Bluetooth remote makes it exciting to take selfies, group and steady shots hands-free! Post …
  • ✅ LIGHTWEIGHT AND CONVENIENT TO CARRY ►Sounce remote is easy to store. You can bring it anywhere! Just slip it in your p…
  • ✅ SMOOTH PAIRING GUARANTEED ►The Remote Control Camera Shutter uses Certified Bluetooth Wireless Technology for maximum …

തട്ടിപ്പാണോ, യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന് സംശയം തോന്നിയാല്‍ ഉടന്‍ അതാത് ബാങ്കുകളെയോ, സ്ഥാപനങ്ങളെയോ ബന്ധപ്പെട്ട ശേഷം മാത്രം ബാക്കി കാര്യങ്ങള്‍ ചെയ്യുക.

AIB-യുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2024 ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ഫോണ്‍ കോള്‍ വഴിയുള്ള തട്ടിപ്പുകള്‍ 79% ആണ് വര്‍ദ്ധിച്ചത്.

ഇനി അവധിക്കാലം; വേണം കുട്ടികളുടെ സൈബറിടങ്ങളിൽ ശ്രദ്ധ: കേരള പോലീസിന്റെ മുന്നറിയിപ്പ് :

പരീക്ഷകൾ കഴിഞ്ഞതോടെ ഇനി കുട്ടികൾക്ക് അവധിക്കാലമാണ്. പണ്ടത്തെപ്പോലെ പാടത്തും പറമ്പിലും കളിക്കാൻ ഇറങ്ങാതെ കുട്ടികൾ എല്ലാം മൊബൈലിലും കമ്പ്യൂട്ടറിലും മുഴുകുന്ന സമയം. എന്നാൽ ഈ സമയം ഏറ്റവും അപകടം പിടിച്ചത് കൂടിയാണ്.

ഇത്തരം സൈബർ സമയങ്ങളിൽ കുട്ടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് അറിയിപ്പ് നൽകിയിരിക്കുന്നത്.

കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് പോസ്റ്റ് ഇങ്ങനെ:

പരീക്ഷക്കാലമൊക്കെ കഴിഞ്ഞു ഇനി നമ്മുടെ കുട്ടികൾക്ക് അവധിക്കാലമാണ്. സ്വാഭാവികമായും നമ്മുടെ കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കാനും ഇടയുണ്ട്. അതുകൊണ്ടുതന്നെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവും നൽകേണ്ടിയിരിക്കുന്നു. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ്ലൈനിൽ എന്ന പോലെ തന്നെ ഓൺലൈനിലും പ്രധാനപ്പെട്ടതാണ്.

ഓൺലൈനിൽ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും, എന്താണ് യഥാർത്ഥ്യമെന്നും എന്താണ് വ്യാജമെന്നും വേർതിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതാണ്.

തട്ടിപ്പുകളിൽ വീണുപോകാതിരിക്കാൻ പാസ്സ്‌വേർഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാൻ അവരെ പഠിപ്പിക്കുക.

വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകൾ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം.

അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കിൽ ഇമെയിൽ ഒരു അപരിചിതനിൽ നിന്ന് ലഭിച്ചാൽ, രക്ഷിതാക്കളെ സമീപിക്കാൻ അവരെ പഠിപ്പിക്കുക.

  • NON-SLIP DESIGN – The pad back and the bottom of this cell phone stand are fully covered by anti-skid silicone, which ca…
  • SMALL AND PORTABLE DESIGN – This cell phone stand holder is Foldable in one second, smaller than your Palm. Easy to carr…
  • MULTI-ANGLE & HEIGHT ADJUSTABLE – This cell phone stand holder is in accordance with ergonomic design. The height can be…

അപരിചിതരിൽ നിന്നും സൗഹൃദ അഭ്യർത്ഥനകൾ സ്വീകരിക്കാതിരിക്കുക.

ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാൽ, നിങ്ങളുടെ അടുത്ത് വന്ന് അത് പരിശോധിക്കാൻ കുട്ടികളോട് ആവശ്യപ്പെടുക.

സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സ്വകാര്യത സംരക്ഷിക്കുവാനുള്ള ക്രമീകരണങ്ങൾ ഉറപ്പു വരുത്തുക.

ഓൺലൈൻ ഗെയിമുകളിൽ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, അക്രമി പിടിയിൽ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അമേരിക്കൻ...

മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തലയും; ‘സീനിയോറിറ്റി പരിഗണിക്കണം’; ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് രമേശ്

മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തലയും; 'സീനിയോറിറ്റി പരിഗണിക്കണം'; ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് രമേശ് തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ...

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക് രക്ഷകരായി മോഹനനും ബാബുവും

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക്...

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ പോയ നഴ്സിന്റെ കഥ ഒരു പാഠമാണ്

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ...

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി; വോട്ടർമാർക്ക് നന്ദി പറഞ്ഞ് താരം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റ് വൈറൽ

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്...

Related Articles

Popular Categories

spot_imgspot_img