web analytics

റഷ്യൻ പ്രസിഡന്‍റ് പുടിന്റെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ട ആഢംബര കാർ പൊട്ടിത്തെറിച്ചു; വധശ്രമമെന്ന് സംശയം

റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിനു നേരെ വധശ്രമമെന്ന് സൂചന. പുടിന്റെ വാഹനവ്യൂഹത്തിൽ ഉൾപ്പെട്ട ആഢംബര കാർ പൊട്ടിത്തെറിച്ചു. മോസ്കോയിലെ എഫ്.എസ്.ബി (ഫെഡറൽ സെക്യൂരിറ്റി സർവീസ്) ആസ്ഥാനത്തിന് സമീപമാണ് ലിമോസിൻ കാറിന് തീപിടിച്ചത്. രണ്ടര കോടിയോളം വിലയുണ്ട് ഈ കാറിന്.

വൻ സുരക്ഷാ സംവിധാനങ്ങളുള്ള കാറിന് തീപിടിച്ചത് പുടിന് നേരെയുള്ള വധശ്രമമാണോ എന്നാണ് സംശയം. ആഢംബര വാഹനം പൊട്ടിത്തെറിക്കുകയും പിന്നാലെ തീപിടിക്കുകയുമായിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സമയം കാറിൽ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമായിട്ടില്ല.

കാറിന് തീപിടിച്ച ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാറില്‍ നിന്ന് കനത്ത പുക ഉയരുന്നതും സമീപത്തുള്ളവർ തീ അണക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാറിന്‍റെ എൻജിൻ ഭാഗത്തുനിന്ന് ആരംഭിച്ച തീ ഉൾഭാഗത്തേക്ക് വ്യാപിക്കുകയായിരുന്നു.

കാറിന് തീപിടിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതോടെ, ഇതേക്കുറിച്ച് പലവിധ അഭ്യൂഹങ്ങളും ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img