web analytics

വിമാന ദുരന്തത്തിൽ പൊലിഞ്ഞത് 241 ജീവനുകൾ

അഹമ്മദാബാദ്: വിമാന ദുരന്തത്തിൽ പൊലിഞ്ഞത് 241 ജീവനുകൾ. അഹമ്മദാബാദിൽ വിമാനം തകർന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം വിമാനത്തിലുണ്ടായിരുന്ന 241 പേർക്കും ജീവൻ നഷ്ടമായെന്ന് അധികൃതര്‍ വ്യക്തമാക്കി. മരിച്ചവരില്‍ മലയാളി യുവതിയും ഉൾപ്പെടുന്നു.

മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലാണ് വിമാനം തകര്‍ന്നുവീണത്. ഇതേ തുടർന്ന് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന അഞ്ച് ജൂനിയര്‍ ഡോക്ടര്‍മാരും മരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കാന്താര 2 സെറ്റിൽ വീണ്ടും മരണം

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമാണ് നടന്നത്. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു.

ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം നടന്നത് . പത്തനംതിട്ട സ്വദേശിനിയായ കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ആര്‍.നായർ ആണ് മരിച്ച മലയാളി.

ഒമാനില്‍ നഴ്സായിരുന്ന രഞ്ജിതയ്ക്ക് യുകെയില്‍ ജോലി ലഭിച്ചിരുന്നു. ജോലിയില്‍ പ്രവേശിക്കാനായി യുകെയിലേക്കു പോകുമ്പോഴാണ് ദുരന്തം സംബവിവാദ. ലണ്ടനിലേക്കു പോകാനായി കൊച്ചിയില്‍ നിന്ന് ഇന്നലെയാണ് രഞ്ജിത അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്.

വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. മരിച്ചവരിൽ 61 പേര്‍ വിദേശികളാണ്.

വിമാനാപകടം, യുകെ മലയാളി നേഴ്സ് മരിച്ചു…!

അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പറന്നുയര്‍ന്നതിന് പിന്നാലെ കത്തിയമര്‍ന്ന വിമാനത്തില്‍ മലയാളികളുമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മലയാളി നേഴ്‌സായ കോഴഞ്ചേരി പുല്ലാട് കുറുങ്ങഴവീട്ടിൽ രഞ്ജിത ആർ നായർ (40 ) ആണ് മരിച്ചത്.

ജില്ലാ കളക്ടറാണ് മരണ വിവരം സ്ഥിരീകരിച്ചത്. ലണ്ടനിൽ ജോലി ചെയ്യുന്ന രഞ്ജിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചപ്പോൾ ഇതിൽ പ്രവേശിക്കാനായി നാട്ടിലേക്ക് എത്തിയതായിരുന്നു. Read more: വിമാനാപകടം, യുകെ മലയാളി നേഴ്സ് മരിച്ചു…!

Summary:വിമാന ദുരന്തത്തിൽ പൊലിഞ്ഞത് 241 ജീവനുകൾ Ahmedabad Plane crash claims 242 lives including former Gujarat CM Vijay Rupani. Two Malayalis among the deceased, confirm officials.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img