അമ്മയാണോ വിളിക്കുന്നെ… വിളിച്ചാൽ പാറൂന് മിണ്ടാനുണ്ടെന്ന് പറയണേ…
പത്തനംതിട്ട: ജൻമ നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിന്റെ ആഹ്ലാദം മായുംമുമ്പേയാണ്, പത്തനംതിട്ട പുല്ലാട്ടെ രഞ്ജിതയുടെ വീട്ടിലേക്ക് ആ ദുരന്ത വാർത്തയെത്തിയത്.
അഹമ്മദാബാദ് വിമാനാപകടത്തിൽ നഴ്‌സായ രഞ്ജിത ഗോപകുമാരൻ നായർ ( 39 ) കൊല്ലപ്പെട്ടതായി ഇന്നലെ വൈകീട്ട് 4.30 ഓടെ പത്തനംതിട്ട ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.
ഇതിനോടകം തന്നെ വാർത്തയറിഞ്ഞ് രഞ്ജിതയുടെ പുല്ലാട് വടക്കേകവലയിലെ തറവാട്ടുവീട്ടിലേക്ക് നിരവധി പേരാണ് എത്തിക്കൊണ്ടിരുന്നത്.
അതിഗ വീടിനുള്ളിൽ കയറിയത് തന്നെ ഉള്ളുലഞ്ഞാണ്
സ്കൂൾ കഴിഞ്ഞെത്തിയ മകൾ അതിഗ വീടിനുള്ളിൽ കയറിയത് തന്നെ ഉള്ളുലഞ്ഞാണ്. അമ്മയ്ക്ക് ഒരു അപകടംപറ്റിയെന്നും ആശുപത്രിയിലാണെന്നും മാത്രമേ ആ പന്ത്രണ്ടുവയസ്സുകാരിയോട് അപ്പോൾ പറഞ്ഞുള്ളൂ.
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ 265 മരണം; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി
അമ്മയ്ക്ക് ഒന്നുംപറ്റിയില്ലെങ്കിൽ പിന്നെന്തിനാണ് ഇത്രയും ആളുകൾ’’ -ഇതിഗ ചോദിച്ചു. എനിക്ക് അമ്മമാത്രമേ ഉള്ളൂവെന്ന് പറഞ്ഞ് കരഞ്ഞ് തളർന്ന ഇതിഗ ഫോൺ കോൾ വന്നപ്പോൾ
‘അമ്മയാണോ വിളിക്കുന്നെ… വിളിച്ചാൽ പാറൂന് മിണ്ടാനുണ്ടെന്ന് പറയണേ…’ എന്ന് പറഞ്ഞ് അലമുറയിട്ട് കരയുകയായിരുന്നു.
കഴിഞ്ഞ എട്ട് മാസമായി ബ്രിട്ടനിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്ന രഞ്ജിത, കേരളത്തിലെ സർക്കാർ ജോലിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നാട്ടിലെത്തിയത്.
അടുത്ത മാസത്തോടെ പുതിയ ജോലിയിൽ പ്രവേശിക്കാനും പുല്ലാടിലുള്ള തന്റെ നിർമ്മാണം പൂർത്തിയാകാറായ വീട്ടിലേക്ക് താമസം മാറാനുമായിരുന്നു രഞ്ജിത പദ്ധതിയിട്ടിരുന്നത്.
സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജോലി സ്ഥലമായ ലണ്ടനിലേക്ക് തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം.
ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള വിടുതൽ പേപ്പർ വർക്കുകൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നു ഉദ്ദേശമെന്ന് രഞ്ജിതയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളും പ്രാദേശിക കോൺഗ്രസ് നേതാവുമായ അനീഷ് വരിക്കണ്ണാമല പറഞ്ഞു.
വൃദ്ധയായ അമ്മ തുളസി, ചെറിയ കുട്ടികളായ ഇന്ദുചൂഡൻ, ഇതിക എന്നീ മക്കളാണ് വീട്ടിൽ രഞ്ജിതയ്ക്കുള്ളത്. നഴ്‌സായ രഞ്ജിത കുറേക്കാലം ഒമാനിലെ സലാലയിൽ നഴ്‌സായി ജോലി നോക്കിയിരുന്നു.
എട്ടുമാസം മുമ്പാണ് ഇവർ ലണ്ടനിലേക്ക് പോയത്. കുടുംബത്തിന്റെ സാമ്പത്തികാഭിവൃദ്ധിയും, സ്വന്തമായി വീട് നിർമ്മിക്കുകയെന്ന മോഹവുമാണ് രഞ്ജിതയെ ജോലിക്കായി വീണ്ടും വിദേശത്തേക്ക് പോകാൻ പ്രേരിപ്പിച്ചത്.
ലണ്ടനിലേക്ക് പോകാനായി രഞ്ജിത വീട്ടിൽ നിന്നും തിരിച്ചത്.
ജാഗ്രത വേണം; കപ്പലിലെ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിയാൻ സാധ്യത
തിരുവല്ലയിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ട്രെയിനിൽ പോയ രഞ്ജിത, അവിടെ നിന്നും ചെന്നൈയിലും തുടർന്ന് അഹമ്മദാബാദിലുമെത്തുകയായിരുന്നു.
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോയ എയർഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് ഇന്നലെ അപകടത്തിൽ തകർന്നത്.
പുല്ലാടിൽ കുടുംബവീടിനോട് ചേർന്നുള്ള പുതിയ വീടിന്റെ നിർമ്മാണം പൂർത്തീകരിച്ച് ജൂലൈ മാസത്തോടെ, അമ്മയ്ക്കും കുട്ടികൾക്കും ഒപ്പം താമസിക്കാനായിരുന്നു രഞ്ജിത പദ്ധതിയിട്ടിരുന്നതെന്ന് ബന്ധുക്കൾ സൂചിപ്പിച്ചു.
ഗോപകുമാരൻ നായർ- തുളസി ദമ്പതികളുടെ ഇളയമകളാണ് രഞ്ജിത ഗോപകുമാരൻ നായർ. പന്തളത്ത് നഴ്‌സിങ്ങിൽ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നഴ്‌സിങ് ജോലി ആരംഭിക്കുന്നത്.
പിന്നീട് ഒമാനിലേക്ക് പോയി. ഒമാനിൽ നിന്നാണ് ബ്രിട്ടനിലേക്ക് ജോലി മാറുന്നത്. അഞ്ച് വർഷം മുമ്പ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സർക്കാർ ജോലി നേടിയ രഞ്ജിത, ദീർഘകാല അവധിയെടുത്താണ് വിദേശത്തേക്ക് പോയത്.
രഞ്ജിതയ്ക്ക് രണ്ട് കുട്ടികളാണുള്ളത്. മകൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്, മകൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. രഞ്ജിതയുടെ രണ്ട് മൂത്ത സഹോദരന്മാരും വിദേശത്ത് ജോലി ചെയ്യുന്നു.
കോഴഞ്ചേരി താലൂക്കാശുപത്രിയിലാണ് സ്റ്റാഫ് നഴ്‌സായി രഞ്ജിതയ്‌ക്ക് ആരോഗ്യ വകുപ്പിൽ നിയമനം ലഭിച്ചിരുന്നു. സർക്കാർ സർവീസിൽ നിന്ന് അഞ്ച് വർഷത്തെ അവധിയെടുത്താണ് രഞ്ജിത മസ്‌ക്കറ്റിൽ ജോലിക്ക് പോയത്.
രഞ്ജിത ഇവിടെ ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്‌സായി ഒൻപത് വർഷത്തോളം ജോലി ചെയ്‌തു. ഇവിടെ നിന്ന് ഒരു വർഷം മുൻപാണ് യുകെയിലേക്ക് ജോലിക്ക് പോയത്.
English Summary:
Ranjitha Gopakumar Nair, a 39-year-old nurse from Pathanamthitta, tragically lost her life in the Ahmedabad plane crash. The Pathanamthitta district administration confirmed her death. She had recently secured a government job in her hometown.