web analytics

സംസ്ഥാനത്ത് വീണ്ടും നിപ; പതിനാലുകാരന്റെ പരിശോധനാ ഫലം പോസിറ്റീവ്

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പതിനാലുകാരന് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബിലെ പരിശോധനയിലാണ് പോസിറ്റീവ് ആയത്. പൂനെയിലെ ഫലം പുറത്തുവന്ന ശേഷമെ ഇക്കാര്യം ഔദ്യോഗികമായി പറയാന്‍ കഴിയുകയുളളുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.(again nipah positive in kerala)

മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിൽ കഴിയുന്നത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാനത്ത് സാമ്പിളുകള്‍ എടുത്ത് നടത്തിയ പരിശോധനകള്‍ പോസിറ്റിവാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

പക്ഷെ നിപയാണെന്ന് സര്‍ട്ടിഫിക്കേറ്റ് ചെയ്യേണ്ടത് മാനദണ്ഡപ്രകാരം പൂനെയിലെ ലാബില്‍ നിന്നാണ്. ആ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ്. നിപയാണെന്ന സംസ്ഥാനത്തെ പരിശോധനയുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ടതായ എല്ലാ നടപടി ക്രമങ്ങളും എടുത്തിട്ടുണ്ട്. നിപയ്ക്കുള്ള മരുന്നായ മോണോ ക്ലോണോ ആന്റിബോഡി പൂനെയില്‍ നിന്ന് നാളെ എത്തിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Read Also: ട്രാൻസ്‌ഫോർമറിന് മുകളിൽ കയറിക്കൂടി കൂറ്റൻ പെരുമ്പാമ്പ്; ഒടുവിൽ സാഹസിക രക്ഷപ്പെടുത്തൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img