web analytics

800 കോടി വർഷങ്ങൾ ബഹിരാകാശത്ത് സഞ്ചരിച്ചതിന് ശേഷം ഭൂമിയെ തേടി വീണ്ടും റേഡിയോ തരംഗങ്ങൾ എത്തി ! അന്യഗ്രഹ ജീവികളിൽ നിന്നോ ?

800 കോടി വർഷങ്ങൾ ബഹിരാകാശത്ത് സഞ്ചരിച്ചതിന് ശേഷം ഭൂമിയിലെത്തിയ FRB 20220610A ആണ് ഇപ്പോൾ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. വര്‍ഷങ്ങളോളം ബഹിരാകാശത്തിലൂട‌െ സഞ്ചരിച്ച് ഭൂമിയിലെത്തുന്ന ഈ റേഡിയോ തരംഗങ്ങളുടെ ഉത്ഭവം ഇന്നും ഒരു പ്രപഞ്ച രഹസ്യമായി തുടരുകയാണ്. After traveling through space for 800 million years, radio waves came back to find Earth

ഇത്തരം നിഗൂഢ തരംഗങ്ങൾ ശാസ്ത്രജ്ഞരെ എന്നും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ നിരീക്ഷിച്ചതിൽ വച്ച് ഏറ്റവും വിദൂരവും ഊർജ്ജസ്വലവുമായ റേഡിയോ തരംഗങ്ങളാണ് FRB 20220610A എന്നാണ് ശാസ്ത്രസമൂഹം പറയുന്നത്.

മില്ലിസെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന അമ്പരപ്പിക്കുന്ന റേഡിയോ തരംഗങ്ങളുടെ ഹ്രസ്വവും തീവ്രവുമായ ഫ്ലാഷുകള്‍ അഥവാ സ്പന്ദനങ്ങളാണ് ഫാസ്റ്റ് റേഡിയോ ബർസ്റ്റുകൾ (FRBs). 2007ലാണ് ഇവയെ ആദ്യമായി കണ്ടെത്തുന്നത്. നിഗൂഢമായ ഇവയുടെ സ്വഭാവം ശാസ്ത്രലോകത്തെ എന്നും ആകര്‍ഷിക്കുന്ന ഒന്നാണ്.

FRB 20220610A സഞ്ചരിച്ച ദൂരം സൂചിപ്പിക്കുന്നത് അതിന്‍റെ ഉത്ഭവം നമ്മുടെ ഗാലക്സിക്കും അപ്പുറമുള്ള മറ്റൊരു ഗാലക്‌സിയിൽ നിന്നാകാമെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.

ഇവയുടെ ഉത്ഭവം ഒരു പ്രപഞ്ച രഹസ്യമായി തുടരുമ്പോളും ശക്തമായ സൂപ്പർനോവ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടിരിക്കാം എന്നും ശാസ്ത്രലോകം കരുതുന്നുണ്ട്. അടുത്തിടെയുള്ള കണ്ടെത്തിയ ഒരു ഫാസ്റ്റ് റേഡിയോ ബർസ്റ്റ് 30 വർഷത്തിലേറെയായി സൂര്യൻ ഉൽപ്പാദിപ്പിച്ചതിന്‍റെ അത്രയും ഊർജ്ജം സെക്കൻഡിന്‍റെ ഒരു അംശത്തിൽ പുറത്തുവിട്ടിരുന്നു.

ഇവയുടെ കണ്ടെത്തൽ പ്രപഞ്ചത്തിന്‍റെ നമുക്ക് അറിയാത്ത, നമുക്ക് ഊഹം പോലുമില്ലാത്ത വിദൂര ഭൂതകാലത്തെക്കുറിച്ച് പഠിക്കാനുള്ള അവസരമാണ് നല്‍കുന്നത്. മാക്വാരി സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ഡോ. സ്റ്റുവർട്ട് റൈഡറാണ് ഫാസ്റ്റ് റേഡിയോ ബർസ്റ്റുകളെ കുറിച്ച് പഠനം നടത്തുന്ന സംഘത്തെ നയിക്കുന്നത്. സയൻസ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

Related Articles

Popular Categories

spot_imgspot_img