web analytics

‘ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമെടുക്കാം, വരണം’; യുവനേതാവിനെതിരെ ഗുരുതര ആരോപണവുമായി നടി

‘ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമെടുക്കാം, വരണം’; യുവനേതാവിനെതിരെ ഗുരുതര ആരോപണവുമായി നടി

കൊച്ചി: യുവനേതാവിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി റിനി ആൻ ജോർജ് രംഗത്ത്. അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതു പോലുള്ള മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

‘ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂം എടുക്കാം, വരണമെന്ന് പറഞ്ഞു എന്നാണ് യുവനേതാവ് പറഞ്ഞത്. അശ്ലീല സന്ദേശമയക്കുന്നത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പോയി പറയ്, പോയി പറയ് എന്നായിരുന്നു പ്രതികരണമെന്നും റിനി ആൻ പറയുന്നു.

എന്നാൽ നേതാവിന്റെ പേരോ രാഷ്ട്രീയ പാർട്ടിയോ എടുത്തു പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ഒരു പാർട്ടിയെയും തേജോവധം ചെയ്യാനല്ല തുറന്നു പറയുന്നതെന്നും നടി വ്യക്തമാക്കി.

സമൂഹമാധ്യമം വഴിയാണ് യുവനേതാവിനെ പരിചയപ്പെട്ടതെന്ന് നടി പറയുന്നു. എന്നാൽ കണ്ടിട്ടു പോലുമില്ലാത്ത തനിക്ക് മോശപ്പെട്ട മെസേജുകൾ അയച്ചത് ഞെട്ടിക്കുന്ന കാര്യം തന്നെയായിരുന്നു എന്നും അത്തരമൊരു ആളിൽനിന്ന് ഇങ്ങനെയൊരു അനുഭവം പ്രതീക്ഷിച്ചിരുന്നില്ലെന്നും റിനി കൂട്ടിച്ചേർത്തു.

‘‘ഇങ്ങനെയാകരുത്, വളർന്നു വരുന്ന ഒരു യുവനേതാവാണ്, സമൂഹത്തിന് മാതൃകയാകേണ്ട ആളാണ് എന്നു ഞാൻ തുടക്കത്തിൽ അയാളെ ഉപദേശിച്ചിരുന്നു. അപ്പോഴും അയാൾ പറഞ്ഞത് വലിയ സ്ത്രീ പീഡനക്കേസിലൊക്കെപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് എന്തു സംഭവിച്ചു എന്നാണ്’’– എന്നും നടി വ്യക്തമാക്കി.

ചാനൽ ചർച്ചകളിലും സമരമുഖങ്ങളിലൊക്കെ സ്ഥിരം കാണുന്ന ആളാണ് നേതാവെന്നും നടി പറയുന്നുണ്ട്. അയാളുടെ പ്രസ്ഥാനത്തിന് ധാർമികയുണ്ടെങ്കിൽ അയാളെപ്പോലുള്ള യുവനേതാക്കളെ നിയന്ത്രിക്കാൻ തയാറാകണമെന്നും നടി പറഞ്ഞു.

ഇയാൾ ഉൾപ്പെട്ട പ്രസ്ഥാനം ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണം. ഹൂ കെയേഴ്സ് എന്ന് തന്നെയാണ് അയാളുടെ ഇപ്പോഴത്തെയും നിലപാടെന്നും പേര് പറഞ്ഞാലും ഒരു നീതിയും കിട്ടില്ലെന്ന് ഉറപ്പാണെന്നും റിനി ആൻ ജോര്‍ജ് കൂട്ടിച്ചേർത്തു.

Summary: Upcoming actress Rini Ann George makes serious allegations against a young political leader, revealing that she faced inappropriate experiences including receiving obscene messages.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img