മുംബൈയിലെ താനെയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്
മുംബൈ: മലയാള നടി നിമിഷ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു. 63 വയസായിരുന്നു. രോഗബാധിതനായതിനെ തുടര്‍ന്ന് കുറച്ച് നാളുകളായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.(Actress Nimisha Sajayan’s father died)
മുംബൈയിലെ താനെയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയായ സജയന്‍ നായര്‍ ജോലിയുടെ ഭാഗമായാണ് മുംബൈയില്‍ സ്ഥിരതാമസമാക്കിയത്. താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്‌ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലായിരുന്നു താമസം.
ബിന്ദു സജയനാണ് ഭാര്യ. മക്കള്‍: നിമിഷ സജയന്‍, നീതു സജയന്‍