‘വ്യക്തിപരവും വൈകാരികവുമായ ചില പ്രതിസന്ധികളിലായിരുന്നു’; വിശദീകരണവുമായി നസ്രിയ

കൊച്ചി: സമൂഹ മാധ്യമങ്ങളിൽ വിശദീകരണ കുറിപ്പുമായി നടി നസ്രിയ നസീം. കഴിഞ്ഞ കുറച്ചുമാസങ്ങളായി വ്യക്തിപരവും വൈകാരികവുമായ ചില പ്രതിസന്ധികളിലായിരുന്നു താനെന്നും ഇപ്പോള്‍ സ്വയം വീണ്ടെടുപ്പിന്‍റെ പാതയിലാണെന്നും നസ്രിയ പറയുന്നു. പ്രിയപ്പെട്ട സുഹൃത്തുക്കളിൽ നിന്ന് വന്ന ഫോൺ കോളുകളും മെസ്സേജുകളും എടുക്കുകയും മറുപടി പറയാതിരിക്കുകയും ചെയ്തതിന് ഞാൻ ക്ഷമ ചോദിക്കുന്നു എന്നും നടി കൂട്ടിച്ചേർത്തു.

നസ്രിയയുടെ കുറിപ്പിന്റെ പൂർണരൂപം

‘‘എല്ലാവർക്കും നമസ്കാരം,

എല്ലാവരും സുഖമായിരിക്കുന്നുവെന്ന് കരുതുന്നു. എന്തുകൊണ്ടാണ് ഞാൻ കുറച്ചുനാൾ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്നതെന്ന് തുറന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യക്തിപരമായും വൈകാരികവുമായുള്ള ചില പ്രയാസങ്ങളും വെല്ലുവിളികളും കാരണം എനിക്ക് ഇവിടെ സജീവമാകാൻ കഴിഞ്ഞിരുന്നില്ല.

എന്റെ 30-ാം ജന്മദിനവും പുതുവർഷവും ആഘോഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ നായികയായ ‘സൂക്ഷ്മദർശിനി’ എന്ന സിനിമയുടെ വിജയവും, മറ്റു നിരവധി പ്രധാനപ്പെട്ട നിമിഷങ്ങളും ആഘോഷിക്കാൻ എനിക്ക് സാധിച്ചില്ല. എനിക്ക് എന്തുപറ്റി എന്നും എന്താണ് എന്നെ കാണാത്തതെന്നും ചോദിച്ചുകൊണ്ട് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ നിന്ന് വന്ന ഫോൺ കോളുകളും മെസ്സേജുകളും എടുക്കുകയും മറുപടി പറയാതിരിക്കുകയും ചെയ്തതിന് ഞാൻ ക്ഷമ ചോദിക്കുന്നു.

ഞാൻ പൂർണമായും എന്നിൽ തന്നെ ചുരുങ്ങുകയായിരുന്നു. എന്നെ ബന്ധപ്പെടാൻ ശ്രമിച്ച എന്റെ എല്ലാ സഹപ്രവർത്തകരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ മറുപടി നൽകാത്തതുകാരണം നിങ്ങൾക്ക് എന്തെങ്കിലും തടസ്സമുണ്ടായെങ്കിൽ അതിനും ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

ഇന്നലെ എനിക്ക് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. ഈ വാർത്ത പങ്കുവയ്ക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എനിക്കൊപ്പം അംഗീകാരം ലഭിച്ച എല്ലാവർക്കും, നോമിനേഷൻ ലഭിച്ചവർക്കും വിജയികൾക്കും അഭിനന്ദനങ്ങൾ. എല്ലാ പിന്തുണയ്ക്കും അഭിനന്ദനങ്ങൾക്കും ഞാൻ നന്ദി പറയുന്നു.

ഇതൊരു കഠിനമായ യാത്രയായിരുന്നു, പക്ഷേ ഞാൻ ഓരോ ദിവസവും എന്നെ സുഖപ്പെടുത്താനും കൂടുതൽ മെച്ചപ്പെടാനും പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് എന്നെ മനസ്സിലാക്കാനും പിന്തുണ നൽകാനും തയാറായ എല്ലാവർക്കും നന്ദി. പൂർണമായും ഞാൻ പഴയനിലയിലാകാൻ കുറച്ചുകൂടി സമയം വേണ്ടിവന്നേക്കാം, പക്ഷേ ഞാൻ ഉറപ്പായും സുഖംപ്രാപിച്ചുകൊണ്ടിരിക്കുകയാണ്.

ഇങ്ങനെ അപ്രത്യക്ഷമായതിന് എന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ഒരു വിശദീകരണം നൽകേണ്ട കടമയുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ഞാനിപ്പോൾ ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നത്. എല്ലാവരോടും സ്നേഹം, ഉടൻ തന്നെ ഞാൻ വീണ്ടും നിങ്ങളിലേക്ക് തിരിച്ചെത്തും. എനിക്ക് വേണ്ടി എപ്പോഴും നിലകൊണ്ടതിനും എനിക്ക് തന്ന അനന്തമായ പിന്തുണയ്ക്കും നന്ദി.’’ എന്നായിരുന്നു നടിയുടെ പോസ്റ്റ്.

spot_imgspot_img
spot_imgspot_img

Latest news

ഷൈൻ ടോം ചാക്കോയ്ക്ക് നോട്ടീസ് നൽകി പൊലീസ്; നാളെ ഹാജരാകണം; കേസ് വെറും ഓലപ്പാമ്പാണെന്നു പിതാവ്

നാളെ രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ...

ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ; പരാതി നൽകി വിൻസി അലോഷ്യസ്

കൊച്ചി: സിനിമാ സെറ്റിൽ ലഹരിയുപയോഗിച്ച് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിൽ നടൻ ഷൈൻ...

‘വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്’: വഖഫ് ഹ‍ർജികളിൽ നിർണായക നിർദ്ദേശവുമായി സുപ്രീംകോടതി

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ നിർണ്ണായക നിർദ്ദേശങ്ങളുമായി സുപ്രീംകോടതി. വഖഫായി...

അവധി ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച് ഹോട്ടലുടമ

വർക്കല: അവധി ചോദിച്ചതിന് ജീവനക്കാരനെ കുത്തി പരുക്കേൽപ്പിച്ച് ഹോട്ടലുടമ. വക്കം പുത്തൻവിളയിൽ...

Other news

ആരെയും തിരസ്കരിക്കാത്ത ദൈവിക സമ്പദ്‌വ്യവസ്ഥയെ ഉൾക്കൊള്ളാൻ തയാറാകണമെന്നാണ് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: മനുഷ്യരക്ഷയ്ക്കായി കുരിശുമരണം വരിച്ച ദൈവപുത്രന്റെ സ്മരണയിൽ ദുഃഖ വെള്ളി...

അപകടത്തിന് പിന്നാലെ വാഹനം ഉപേക്ഷിച്ച് ഡ്രൈവർ കടന്നു കളഞ്ഞു; പരിശോധനയിൽ കണ്ടെത്തിയത് 109 ചാക്ക് ലഹരി ഉൽപ്പന്നങ്ങൾ

കൊല്ലം: കൊല്ലത്ത് 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വാഹനത്തിൽ...

ലാൻഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് വിവാഹഹാളിൽ നിന്നുള്ള ലേസർ; ആടിയുലഞ്ഞ് വിമാനം, അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക് !

ലാൻഡ് ചെയ്യുന്നതിനിടെ രശ്മി കോക്പിറ്റിലേക്ക് ലേസർ അടിച്ചതിനെ തുടർന്ന് ആടിയുലഞ്ഞ വിമാനം...

ഓലപ്പടക്കത്തില്‍ നിന്ന് തീ പടർന്നു; പാലക്കാട് ഉത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം. രാത്രി 9.45...

സി.പി.എം പ്രാദേശിക നേതാവിനെ ആക്രമിച്ച ലഹരി സംഘം പിടിയിൽ

തിരുവല്ല: ചുമത്രയിൽ സി.പി.എം പ്രാദേശിക നേതാവിനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച സംഭവത്തിൽ...

Related Articles

Popular Categories

spot_imgspot_img