web analytics

വിൻസിയ്ക്ക് പിന്തുണ; പരാതി ലഭിച്ചാൽ നടനെതിരെ നടപടിയെന്ന് ‘അമ്മ’

കൊച്ചി: ലഹരി ഉപയോഗിച്ച് പ്രമുഖ നടൻ സിനിമാ സെറ്റിൽ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് അഭിനേതാക്കളുടെ സംഘടന അമ്മ. വിൻ‌സിയുടെ തുറന്നുപറച്ചിൽ അഭിനന്ദനാർഹമാണെന്നും വിൻസി ഉന്നയിച്ച കാര്യങ്ങളിൽ പൂർണ പിന്തുണയെന്നും അമ്മ പറഞ്ഞു.

എന്നാൽ വിൻസി ഔദ്യോഗികമായി സംഘടനയ്ക്ക് പരാതി നൽകിയിട്ടില്ല. പരാതി നൽകിയാൽ ഉടൻ നടപടിയെന്നും അഭിനേതാക്കളുടെ സംഘടന പ്രതികരിച്ചു. ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും താരസംഘടന അറിയിച്ചു.

സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടൻ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടി വിൻസിയുടെ വെളിപ്പെടുത്തൽ. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. എന്നാൽ നടന്റെ പേര് പരാമർശിച്ചിട്ടില്ല. അതേസമയം വിൻസി പരാതിയുമായി മുന്നോട്ടുപോവുകയാണെങ്കിൽ പിന്തുണ നൽകുമെന്ന് ഡബ്ല്യുസിസിയും അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img