web analytics

സുമിത്രയ്ക്ക് മനംപോലെ മംഗല്യം; നടി മീര വാസുദേവൻ വിവാഹിതയായി, വരൻ ‘കുടുംബവിളക്കി’ലെ ഛായാഗ്രാഹകൻ

സിനിമാ- സീരിയൽ നടി മീരാ വാസുദേവൻ വിവാഹിതയായി. ഛായാഗ്രാഹകൻ വിപിൻ പുതിയങ്കമാണ് വരൻ. കോയമ്പത്തൂരിൽ വെച്ചാണ് വിവാഹം നടന്നത്. നടി മീര വാസുദേവൻ തന്നെയാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

ഔദ്യോഗികമായി ഞങ്ങള്‍ മെയ് 21ന് വിവാഹം രജിസ്റ്റര്‍ ചെയ്‍തുവെന്ന് മീരാ വാസുദേവൻ പറഞ്ഞു. പാലക്കാട്ടിലെ ആലത്തൂരാണ് വിപിന്റെ സ്വദേശം. ഛായാഗ്രാഹകനും രാജ്യാന്തര അവാര്‍ഡ് ജേതാവുമാണ് വിപിൻ. 2019 തൊട്ട് ഞങ്ങള്‍ ഒരുമിച്ച് സീരിയലില്‍ പ്രവര്‍ത്തിക്കുകയാണ്, ഞങ്ങള്‍ക്ക് പരസ്‍പരം ഏകദേശം ഒരു വര്‍ഷമായി സൗഹൃദത്തിലാണ് എന്നും മീര പറഞ്ഞു. കലാ ജീവിതത്തില്‍ നല്‍കിയ സ്‍നേഹം തന്റെ ഭര്‍ത്താവിനോടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മീരാ പറയുന്നു.

‘കുടുംബവിളക്ക്’ എന്ന ഹിറ്റ് മലയാളം സീരിയലിലൂടെയാണ് മീരാ വാസുദേവൻ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഗോല്‍മാല്‍ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറുന്നത്. മോഹൻലാല്‍ നായകനായ തന്മാത്രയിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതയായി. ഒരുവൻ, കൃതി, ഇമ്പം തുടങ്ങിയ സിനിമകള്‍ക്ക് പുറമേ അപ്പുവിന്റെ സത്വാന്വേഷണം, സെലൻസര്‍, കിര്‍ക്കൻ, അഞ്‍ജലി ഐ ലവ് യു, ജെറി, കാക്കി, 916, പെയിന്റിംഗ് ലൈഫ്, തോഡി ലൈഫ് തോഡാ മാജിക് എന്നിവയിലും മീരാ വാസുദേവ് അഭിനയിച്ചിട്ടുണ്ട്.

 

Read Also: ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം; ഒരു കുട്ടി ഉൾപ്പടെ 10 പേർക്ക് പരിക്ക്

Read Also: വഴി പറഞ്ഞു കൊടുത്ത് പെരുവഴിയിലാക്കി!; കോട്ടയത്ത് ഗൂഗിൾ മാപ്പ് നോക്കി പോയ കാർ തോട്ടിൽ വീണു

Read Also: ബാര്‍ കോഴ വിവാദം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ?

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img