തിരുവനന്തപുരം: മലയാളം മിനി സ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി അവന്തിക സോഷ്യൽ മീഡിയയിലും സജീവമാണ്.
ഇപ്പോഴിതാ, തന്റെ മകനോട് പ്ലേ ഗ്രൗണ്ടിൽ വച്ച് മോശമായി പെരുമാറിയ പെൺകുട്ടിയോട് സ്വീകരിച്ച നിലപാട് എന്തായിരുന്നു എന്ന് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തുകയാണ് താരം.
രണ്ട് ദിവസം മുമ്പുണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തുന്നത്. തങ്ങളുടെ കോളനിയിലെ പ്ലേ ഗ്രൗണ്ടിൽ വച്ച് മകനോട് പത്തുവയസുള്ള ഒരു പെൺകുട്ടി മോശമായി പെരുമാറിയെന്നും അത് താൻ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നുമാണ് താരം പറയുന്നത്. അവന്തികയുടെ മകന്റെ ജന്മദിനമാണ് ഇന്ന്. ഈ അവസരത്തിലാണ് വെളിപ്പെടുത്തൽ.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അവന്തിക ആ സംഭവം വിവരിക്കുന്നത്.
അവന്തികയുടെ വാക്കുകൾ ഇങ്ങനെ..
”രണ്ട് ദിവസം മുമ്പ് എന്റെ മകന് ഹൃദയഭേദകമായൊരു അനുഭവമുണ്ടായി. പക്ഷെ ഭാഗ്യവശാൽ അവനത് മനസിലായില്ല. അതിനാൽ അവനെ ബാധിച്ചിട്ടില്ല. ഞങ്ങളുടെ കോളനിയിൽ ഒരു പത്ത് വയസുകാരിയുണ്ട്. സ്ഥിരമായി അവനോട് മോശമായി പെരുമാറുന്നത് ഞാൻ കാണാറുണ്ട്. പക്ഷെ ഞാൻ അവഗണിച്ചു. ആദ്യത്തെ സംഭവമുണ്ടാകുന്നത് അവൻ പ്ലേ ഗ്രൗണ്ടിൽ കളിക്കാൻ പോയപ്പോഴാണ്. അവനോട് ഞാൻ വേറെ പ്ലേ ഏരിയയിൽ പോകാമെന്നും മമ്മ കൂടെ വരാമെന്നും പറഞ്ഞു. അവനത് സമ്മതിച്ചു.” അവന്തിക പറയുന്നു.
ഞാൻ അവിടെ പോവുകയാണെന്ന് അവർ അവരോട് പറഞ്ഞപ്പോൾ ആ പെൺകുട്ടിയുടെ മറുപടി നീ പോകുന്നത് നന്നായി എന്നായിരുന്നു. എന്നിട്ട് പൊട്ടിച്ചിരിച്ചു. അവന് അതെന്താണെന്ന് മനസിലായില്ല. രണ്ട് ദിവസം മുമ്പ് അവൻ പ്ലേ ഗ്രൗണ്ടിൽ പോകണമെന്ന് വാശി പിടിച്ചു. ഞാൻ സമ്മതിച്ചു. ഈ പെൺകുട്ടിയും അവിടെ ഉണ്ടായിരുന്നു. അവൻ അവളുടെ കൂടെ കളിക്കാൻ ശ്രമിച്ചപ്പോൾ എന്നെ തൊടരുത് എന്ന് അവൾ വളരെ പരുഷമായി സംസാരിച്ചു എന്നാണ് അവന്തിക പറയുന്നത്.
ഞാനത് കേട്ട് അവനെ നോക്കി. ആരെങ്കിലും മോശമായി പെരുമാറിയാൽ ഐ ഡോണ്ട് കെയർ എന്ന് പറയാൻ ഞാൻ അവനെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണ എനിക്ക് എന്തെങ്കിലും ചെയ്‌തേ മതിയാകൂ. അതിനാൽ ഞാൻ ആ പെൺകുട്ടിയേയും എന്റെ മോനേയും വിളിച്ചു. അവളോട് അവനെ കുഞ്ഞനിയനായി കാണാനും അവനോട് അവളെ ചേച്ചിയായി കാണാനും പറഞ്ഞു. ഞാൻ കരുതിയത് ഞാൻ ചെയ്തത് നല്ല കാര്യമാണെന്നാണ്” താരം പറയുന്നു.