web analytics

അച്ഛന്റെ പ്രായമുള്ള മലയാളി സംവിധായകൻ റൂമിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാർ

സൂപ്പർ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് ഉൾപ്പെടെ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത നടിയാണ് അശ്വിനി നമ്പ്യാർ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന നടി ഒരു വെബ് സീരീസിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരുന്നു. മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ അശ്വിനിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ സിനിമ ലോകത്തെ ചർച്ചാ വിഷയം.

അടുത്തിടെയായി ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലെ നടിയുടെ വെളിപ്പെടുത്തൽ ആണ് വ്യാപകമായി പ്രചരിച്ചിരുന്നത്. സിനിമയിൽ അഭിനയിക്കാൻ വന്ന തന്നെ എന്തോ ചർച്ച ചെയ്യാൻ ഉണ്ടെന്നു പറഞ്ഞ് റൂമിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് മുതിർന്ന സംവിധായകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ആ സംവിധായകന്റെ ഓഫിസും വീടും ഒരുമിച്ചായിരുന്നു. മുൻപും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഈ ബന്ധം വെച്ചാണ് വിളിച്ചപ്പോൾ മുറിയിലേക്ക് പോയത് എന്നും നടി പറയുന്നു.

റൂമിലെത്തിയ തന്നെ സംവിധായകൻ ദുരുപയോഗം ചെയ്തു. തന്റെ അച്ഛന്റെ പ്രായമുള്ള ആൾ തന്നോട് എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനുള്ള വിവരം പോലും അന്ന് ഉണ്ടായിരുന്നില്ല എന്നും നടി പറയുന്നു. കുറ്റബോധം കാരണം അമിതമായി ഉറക്ക​ഗുളിക കഴിച്ച ഞാൻ ആശുപത്രിയിലായി. എന്നാൽ സംവിധായകന്റെ പേര് വെളിപ്പെടുത്താൻ താല്പര്യം ഇല്ലെന്നാണ് നടി പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img