web analytics

നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു

പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു.32 വയസായിരുന്നു. അർബുദ ബാധയെ തുടർന്നാണ് അന്ത്യം. സെർവിക്കൽ കാൻസറിനെ തുടർന്ന് ഇന്നലെ രാത്രിയോടെയായിരുന്നു പൂനം മരണത്തിനു കീഴടങ്ങിയതായി മാനേജർ അറിയിച്ചു. ഔദ്യോഗിക സമൂഹമാധ്യമ പേജിലാണ് താരത്തിന്റെ മരണ വാർത്ത എത്തിയത്.

‘‘ഞങ്ങൾ ഓരോരുത്തർക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെർവിക്കൽ കാൻസറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവർക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.’’– എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാർത്ത എത്തിയത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ആരാധകർ നടുക്കം രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഉത്തർപ്രദേശിലെ വസതിയിലായിരുന്നു അന്ത്യമെന്നും നടിയുടെ മനേജർ മരണവാർത്ത സ്ഥിരീകരിച്ചുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മോഡലിങ്ങിലൂടെയാണ് പൂനം വെള്ളിത്തിരയിലെത്തുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ സജീവമായിരുന്നു. 2020 സെപ്റ്റംബറിലായിരുന്നു പൂനം പാണ്ഡെയുടെ വിവാഹം. പിന്നീട് ഗാർഹീക പീഡനത്തിന് ഭർത്താവിനെതിരെ പരാതി നൽകിയിരുന്നു.

Read Also : കാൽ‌ മുറിച്ചുമാറ്റേണ്ടി വരുമോയെന്ന് ആശങ്കപ്പെട്ടു; ജീവിതം അവസാനിച്ചുവെന്നു തോന്നിയതായി ഋഷഭ് പന്ത്

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ മുന്നോടിയായി തിരുവനന്തപുരം...

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം കൊല്ലം: കൊല്ലത്ത് ജീവനൊടുക്കിയ യുവതിയുടെ ഹൃദയഭേദകമായ ഫോൺസംഭാഷണം പുറത്ത്. ശൂരനാട്...

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് നാളെയും...

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി യുഡിഎഫ്

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി...

ബിജെപി പേടിയിൽ സിപിഎം മുഖപത്രം

ബിജെപി പേടിയിൽ സിപിഎം മുഖപത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ രാഹുൽ ഗാന്ധിയുടെ ഹരിയാന...

Other news

കാട്ടുപന്നി കുറുകെച്ചാടി;നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു....

തിരഞ്ഞെടുപ്പ് തന്ത്രത്തിന് രാജീവ് ചന്ദ്രശേഖറിന്റെ പ്രൊഫഷണൽ ടച്ച്

തിരഞ്ഞെടുപ്പ് തന്ത്രത്തിന് രാജീവ് ചന്ദ്രശേഖറിന്റെ പ്രൊഫഷണൽ ടച്ച് കോട്ടയം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനും നിയമസഭാ...

‘ദൃശ്യം’ സിനിമയുടെ പാത പിന്തുടർന്ന്; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി തെളിവുകൾ നശിപ്പിച്ചു

പൂനെ: ദൃശ്യം സിനിമയില്‍ പ്രചോദിതനായി യുവാവ് ഭാര്യയെ കൊലപ്പെടുത്തി കഴിഞ്ഞ മാസം...

പൊലീസ് സുരക്ഷയിൽ ‘ഫ്രഷ് കട്ട്’ പ്ലാന്റ് തുറന്നു

പൊലീസ് സുരക്ഷയിൽ ‘ഫ്രഷ് കട്ട്’ പ്ലാന്റ് തുറന്നു 'കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിലെ ‘ഫ്രഷ്...

ബിഹാർ രണ്ടാംഘട്ട പോരാട്ടം തീപിടിച്ചു: പ്രചാരണം അവസാനിച്ചു, ഇനി വോട്ടിങ്

ബിഹാർ:ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പിനായി രാഷ്ട്രീയക്കളത്തിന്‍റെ ചൂട് പരമാവധി...

Related Articles

Popular Categories

spot_imgspot_img