കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന് നടന്‍ സിദ്ദിഖ്. Actor Siddique may appear before the investigation team in the case of sexual harassment of the actres
ഇക്കാര്യം അന്വേഷണസംഘത്തെ രേഖാമൂലം അറിയിച്ചു. ഇമെയില്‍ വഴിയാണ് സിദ്ദിഖ് ഇക്കാര്യ അന്വേഷണസംഘത്തെ അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ രണ്ടാം തീയതിയാണ് അന്വേഷസംഘത്തിന് സിദ്ദിഖ് ഇമെയില്‍ അയച്ചത്. കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും സിദ്ദിഖ് അറിയിച്ചു. സുപ്രീം കോടതിയുടെ വിധിയുടെ പകര്‍പ്പും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
ഇമെയില്‍ അയച്ചിട്ട് മൂന്ന് ദിവസങ്ങളായിട്ടും, ചോദ്യം ചെയ്യലിന് എന്നാണ് ഹാജരാകേണ്ടത് ഉള്‍പ്പടെ ഒരു മറുപടിയും അന്വേഷണസംഘം സിദ്ദിഖിന് നല്‍കിയിട്ടില്ല. 22ാം തീയതിയാണ് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുക.
അന്ന് അന്വേഷണ സംഘം സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കരുതെന്നും കസ്റ്റഡിയില്‍ വേണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് സിദ്ദിഖിന്റെ തന്ത്രപരമായ നീക്കമെന്നാണ് കണക്ക് കൂട്ടുന്നത്. അതേസമയം അടുത്തയാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.