web analytics

വിൻസിയുടെ വെളിപ്പെടുത്തൽ പങ്കുവെച്ചവരിൽ ഷൈനും; ചർച്ചയായി നടന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി

കൊച്ചി: സിനിമാ സെറ്റിൽ വച്ച് പ്രമുഖ നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്ന നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തൽ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയാക്കി നടൻ ഷൈൻ ടോം ചാക്കോ. വിഷയത്തിൽ നടൻറെ പേര് വെളിപ്പെടുത്തി വിൻസി പരാതി നൽകിയിരുന്നു. ഹോട്ടലിൽ ഡാൻസാഫ് സംഘം പരിശോധന നടത്തുന്നതിന് മുൻപാണ് നടൻ സ്റ്റോറി പങ്കുവച്ചത്.

നടിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച വാർത്തയുടെ പോസ്റ്ററാണ് നടൻ സ്റ്റോറിയാക്കിയത്. ഇത് ഇപ്പോഴും ഷൈന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലുണ്ട്. വിൻസിയുടെ വെളിപ്പെടുത്തൽ വൻ വിവാദമായതിനു പിന്നാലെ ഷൈനെതിരെ ഫിലിം ചേംബറിലും സിനിമയുടെ ഐസിസിക്കും ആണ് പരാതി നൽകി നൽകിയത്.

‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്ന് നടിയുടെ പരാതിയിൽ പറയുന്നു. സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടൻ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും വിൻസി പറഞ്ഞിരുന്നു.

ഡാൻസാഫ് സംഘത്തിന്റെ പരിശോധന നടക്കവേയാണ് നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയത്. ബുധനാഴ്ച രാത്രി 11 മണിക്ക് എറണാകുളം നോർത്തിലെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് നടൻ ഇറങ്ങിയോടിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img