web analytics

‘ഞാൻ എഴുതിയ കഥ സിനിമയിലെ ഉന്നതനായ ഒരാൾ മോഷ്‌ടിച്ചു’; വെളിപ്പെടുത്തലുമായി രാജാ സാഹിബ്

തന്റെ കഥ സിനിമയിലെ ഉന്നതനായ ഒരാൾ മോഷ്ടിച്ചെന്ന ആരോപണവുമായി മിമിക്രി താരവും നടനുമായ രാജാ സാഹിബ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

സിനിമാ മേഖലയിൽ നമ്മൾ കഥ ഒരാളോട് പറയുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്യുകയോ മെയിൽ ചെയ്യുകയോ ഒക്കെ വേണം. അങ്ങനെയൊന്നും ചെയ്യാത്തതുകൊണ്ട് എന്റെയൊരു കഥയങ്ങ് പോയിക്കിട്ടി എന്ന് പറഞ്ഞാണ് രാജാ സാഹിബ് തുടങ്ങുന്നത്. എന്റെ നിഷ്‌കളങ്കത വച്ച് ഞാൻ ഒരാളുടെയടുത്ത് എന്റെ ത്രഡ്‌ പറഞ്ഞു. എന്നാൽ തിരക്കഥയിലേക്ക് കടന്നില്ലായിരുന്നു.

പുസ്തകത്തിൽ കഥ കുറിച്ചുവച്ചു ത്രഡ് കേട്ടപ്പോഴേക്കും ആ വ്യക്തിയ്ക്ക് ഇഷ്ടമായി. വലിയൊരു തറവാട്ടിൽ ജനിക്കുന്നൊരു കുട്ടി. കുട്ടികളില്ലാതെ കാത്തിരുന്നു കിട്ടിയ കുട്ടി. ആ കുട്ടിയ്ക്ക് ബുദ്ധി വികാസം ഇല്ല. ഹാർട്ട് മാറ്റിവച്ചിട്ടുണ്ടല്ലോ. ബ്രെയിൻ മാറ്റിവയ്‌ക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചുകൂടാ എന്ന് കരുതി. അങ്ങനെയുണ്ടായതാണ് ആ കഥ എന്നും താരം പറയുന്നു.

അങ്ങനെ ഈ കുട്ടിയ്ക്ക് ആക്സിഡന്റായി മരിച്ചയൊരാളുടെ ബ്രെയിൻ ആണ് മാറ്റി വെക്കുന്നത്. എന്നാൽ പയ്യന് കിട്ടിയത് ക്രിമിനലിന്റെ ബ്രെയിനായിരുന്നു. ആ കുട്ടി സർജറിക്ക് ശേഷം ആക്ടീവായി പല പ്രശ്നങ്ങളുമുണ്ടാക്കി. അവസാനം അവനെ വിഷം കൊടുത്ത് അമ്മ തന്നെ കൊല്ലും.

സിനിമയിലെ ഉന്നതനായ സംവിധായകനോടാണ് ഞാൻ ഈ കഥ പറഞ്ഞത്. അയാൾ തന്നെയാണ് ആ ചിത്രം ചെയ്തത്. പടം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. ആ പടം കാണാൻ തന്നെ വിഷമമായിരുന്നു എന്നും രാജാ സാഹിബ് പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img