web analytics

സിപിഎമ്മിന് വൻ തിരിച്ചടി: ത‍ൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു; പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദേശം

സിപിഎമ്മിന്റെ ത‍ൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലുള്ള അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. അക്കൗണ്ടിൽ നാലുകോടി 80 ലക്ഷം രൂപയാണ് ഉള്ളത്. ഒരു കോടി രൂപ ഈ അക്കൗണ്ടില്‍ നിന്നും ഈ മാസം പിന്‍വലിച്ചിരുന്നു. ബാങ്കിൽ ഇന്നലെ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ പരിശോധന നടത്തിയിരുന്നു. പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്. ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയാണ് പണം പിൻവലിച്ചത്. ഈ പണം ചെലവഴിക്കരുതെന്ന് ഇൻകംടാക്സ് നിർദേശം നൽകിയിട്ടുണ്ട്. പണത്തിന്‍റെ സോഴ്സ് അടക്കമുളളവ വ്യക്തമാക്കാൻ ഇൻകംടാക്സ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, വിവരങ്ങള്‍ മറച്ചുവച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. അക്കൗണ്ട് മറച്ചുവച്ചതാണെന്നാണ് ആദായ നികുതി വകുപ്പിന്‍റെ വാദം. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷനടക്കം നല്‍കിയ രേഖകളില്‍ അക്കൗണ്ടിന്‍റെ വിവരം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

Read also: തളിപ്പറമ്പ് പുഷ്പഗിരിയിൽ രാത്രി തുടർച്ചയായി ചാപ്പലിനും ലേഡീസ് ഹോസ്റ്റലിനും നേരെ ആക്രമണം; ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു; ഭയന്നു നിലവിളിച്ച് കുട്ടികൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img