ആക്‌സിലറേറ്റർ പൊട്ടി വാൻ കയറ്റുനിന്ന് താഴേക്ക് ഉരുണ്ട് ഇറങ്ങി; വണ്ടിക്കും ഭിത്തിക്കും ഇടയിൽപെട്ട് ഒരാൾക്ക് ഗുരുതര പരിക്ക്, ചില്ലുകൾ തുളച്ചു കയറി

തിരുവനന്തപുരം: ആക്‌സിലറേറ്റർ പൊട്ടിയ വാൻ കയറ്റുനിന്ന് താഴേക്ക് ഉരുണ്ട് ഇറങ്ങി അപകടം. വാനിനും ഭിത്തിക്കും ഇടയില്‍പെട്ട് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. വള്ളക്കടവ് സ്വദേശിയായ ഇര്‍ഷാദിനാണ്(47) പരിക്കേറ്റത്.(Accident at kovalam; van driver seriously injured)

കോവളം ജംഗ്‌ഷന്‌ എതിരെയുള്ള കമുകിന്‍കുഴി റോഡിൽ ഇന്ന് ഉച്ചയ്ക്ക് 1.50-ഓടെയാണ് അപകടമുണ്ടായത്. മരണാനന്തരചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആളുകളുമായി വാനില്‍ എത്തിയതാണ് ഇര്‍ഷാദ്. ആളുകളെ ഇറക്കിയശേഷം വാനോടിച്ച് കോവളം ഭാഗത്തേക്കുള്ള റോഡിലെ കയറ്റം കയറി വരുന്നതിനിടെയാണ് വാനിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്. തുടർന്ന് വാൻ പിന്നോട്ട് ഇറങ്ങി റോഡിലെ മതിലില്‍ തട്ടി നിന്നു.

തുടർന്ന് ഇവിടേക്ക് വന്ന മറ്റൊരു വാഹനത്തിന്റെ ഡ്രൈവറും സഹോദരനുമായ ഷംനാദിന്റെ വാൻ വിളിച്ചുവരുത്തി. തകരാറായ വാഹനം ഷംനാദിന്‍റെ വാനിൽ കെട്ടിവലിച്ച് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഈ വാഹനവും ആക്‌സിലേറ്റര്‍ പൊട്ടി നിയന്ത്രണംതെറ്റി പിന്നോട്ട് ഇറങ്ങി. അപകടം ഒഴിവാക്കാനായി അട വെക്കുന്നതിന്റെ ഇടയിലാണ് ഇര്‍ഷാദ് അപകടത്തിൽപ്പെട്ടത്.

വാനിനും സമീപത്തെ വീടിനോട് ചേര്‍ന്നുള്ള മതിലിനിടയിലുമായി ഇര്‍ഷാദ് കുടുങ്ങുകയായിരുന്നു. വീടിന്റെ ജനാലയിലെ ഗ്ലാസ് ചില്ലുകള്‍ പൊട്ടി ഇര്‍ഷാദിന്റെ പിന്‍ഭാഗത്തും തുടയെല്ലുകളിലും കുത്തിക്കയറുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി വാൻ തള്ളിനീക്കി ഇര്‍ഷാദിനെ പുറത്തെടുത്തു. ഗുരുതര പരിക്കേറ്റ ഇര്‍ഷാദ് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

https://news4media.in/the-youth-who-set-fire-to-the-petrol-snake-was-arrested/
spot_imgspot_img
spot_imgspot_img

Latest news

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇറാന്റെ ഇന്റലിജൻസ് മേധാവികൊല്ലപ്പെട്ടു ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി...

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ...

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം...

Other news

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് കാസര്‍കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട്...

ബ്രിട്ടീഷ് യുദ്ധ വിമാനം ഇന്ന് പറക്കും

ബ്രിട്ടീഷ് യുദ്ധ വിമാനം ഇന്ന് പറക്കും തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

വീട്ടമ്മയും ഡി​ഗ്രി വിദ്യാർത്ഥിനിയും കുടുങ്ങിയത് ഇങ്ങനെ

വീട്ടമ്മയും ഡി​ഗ്രി വിദ്യാർത്ഥിനിയും കുടുങ്ങിയത് ഇങ്ങനെ കൊച്ചി: 37.5 കിലോ കഞ്ചാവുമായി കോളജ്...

പൊലീസ് മേധാവി സ്ഥാനം വേണ്ടെന്ന് എഴുതിത്തരണം

പൊലീസ് മേധാവി സ്ഥാനം വേണ്ടെന്ന് എഴുതിത്തരണം തിരുവനന്തപുരം: കേരളത്തിൻ്റെ പൊലീസ് മേധാവിയാകാൻ അർഹതയുള്ള...

കുളിപ്പിച്ച് കുളിപ്പിച്ച് പൂച്ചയെ ഇല്ലാതാക്കി

കുളിപ്പിച്ച് കുളിപ്പിച്ച് പൂച്ചയെ ഇല്ലാതാക്കി കൊച്ചി: നടനും സംവിധായകനുമായ നാദിർഷയുടെ വളർത്തുപൂച്ച ചക്കരയുടെ...

Related Articles

Popular Categories

spot_imgspot_img