ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഭിരാമി. മലയാളത്തിന് പുറമെ അന്യഭാഷകളിലും തന്റേതായ സ്വാധീനം നിലനിര്‍ത്താന്‍ നടിക്ക് സാധിച്ചു. ഇപ്പോഴിതാ ഉയരക്കുറവ് കൊണ്ട് ചില സിനിമകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
”മലയാളസിനിമയില്‍ എന്റെ നായകന്മാരായി വന്ന എല്ലാവര്‍ക്കും ഉയരമുണ്ടായിരുന്നു. എന്നാല്‍ തമിഴിലേക്ക് പോയപ്പോള്‍ ഉയരമുള്ളവര്‍ക്കൊപ്പവും ഇല്ലാത്തവര്‍ക്കൊപ്പവും അഭിനയിച്ചു. ഉയരം ഒരിക്കലും എനിക്കൊരു പ്രശ്‌നമായിട്ട് തോന്നിയിട്ടില്ല. എങ്കിലും അന്ത പൊണ്ണ് റൊമ്പ ടോളായിറുക്ക്ഡാ’ എന്നുപറഞ്ഞ് എന്നെ ഒഴിവാക്കിയ കുറച്ച് സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊന്നും ഞാന്‍ തളര്‍ന്നില്ല. കാരണം കഴിവുണ്ടെങ്കില്‍ അവസരങ്ങള്‍ തേടിയെത്തും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഉയരവും നിറവും നോക്കാന്‍ ആയിരുന്നെങ്കില്‍ പല താരങ്ങളും ഇന്ന് വീട്ടിലിരിക്കുമായിരുന്നു’ എന്നായിരുന്നു അഭിരാമിയുടെ വാക്കുകള്‍.
അതേസമയം ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ചിത്രത്തിനുശേഷം ഏത് ഫംഗ്ഷനുപോയാലും കൂവലുകള്‍ പതിവായിരുന്നു. സത്യം പറഞ്ഞാല്‍ അതൊക്കെ ആസ്വദിച്ചതുകൊണ്ടാകാം ലോകോളേജില്‍ഗസ്റ്റായി പോയപ്പോള്‍ കൂവല്‍ ചോദിച്ചുവാങ്ങിയത്.
പിന്നെ ചിലര് വന്നിട്ട് ‘ഞാന്‍ കരുതിയത് ഭയങ്കര ജാഡയാകുമെന്നാണ്, പിന്നെ ഇപ്പോ അങ്ങനെയല്ലെന്ന് മനസിലായി’ എന്ന് പറഞ്ഞിട്ടുണ്ട്. പഎണ്ടൊക്കെ ഒരുപാട് കത്തുകളും മറ്റും കിട്ടിയിരുന്നു. ഇന്ന് സോഷ്യല്‍ മീഡിയയൊക്കെ ഉള്ളത് കൊണ്ട് കത്തുകള്‍ കിട്ടാറില്ല. പകരം മെസ്സേജുകള്‍ വരാറുണ്ട്’ അഭിരാമി പറഞ്ഞു.
Also Read: ഇന്ദ്രൻസിന്റെ കിടിലൻ ലുക്ക് ; സൂപ്പർ താരങ്ങൾക്ക് വെല്ലുവിളിയെന്ന് സോഷ്യൽ മീഡിയ