web analytics

വിജിലൻസ് ചമഞ്ഞ് പെരുമ്പാവൂരിൽ സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കൊടും ക്രിമിനൽ; തടിയൻ്റവിട നസീർ ഉൾപ്പെട്ട തീവ്രവാദ ഗ്രൂപ്പുമായി അടുത്തബന്ധമുള്ള ഷംനാദ് പിടിയിൽ; പിടിയിലായത് അയൽ രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

കുപ്രസിദ്ധ ഗുണ്ടയും യുഎപിഎ ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് പിടിയിൽ.

മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കൽ വീട്ടിൽ ഷംനാദ് (35)നെയാണ് കേരള ആൻ്റി ടെററിസ്റ്റ് സ്ക്വാഡിൻ്റെ സഹായത്തോടെ തൃശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.

ഏ.ടി .എസ്ഡി ഐ ജി പുട്ട വിമലാദിത്യയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ നേപ്പാൾ ബോർഡറിൽ വച്ചാണ് പിടികൂടിയത്.

വധശ്രമം ഉൾപ്പടെ ഇരുപത്തിരണ്ട് കേസുകളിലെ പ്രതിയാണ് ഷംനാദ്. 2023 ആഗസ്ത് 17 ന് വെളിയംകോട് ‘സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാൻ ശ്രമിച്ചതിന് തൃശുർ സിറ്റിയിലെ വടക്കേക്കാട് പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്.

ഈ കേസിന് ശേഷം വടക്കേ ഇന്ത്യയിലും നേപ്പാളിലും മാറി മാറി ഒളിവിൽ കഴിയുകയായിരുന്നു. 2016ൽ വിജിലൻസ് ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടിൽക്കയറി സ്വർണ്ണാഭരണങ്ങളും മറ്റും കവർച്ച ചെയ്ത കേസിലെ പ്രധാന പ്രതിയാണ് ഇയാൾ.

ഈ കേസ് കേരള ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതാണ്. തുടർന്ന് ജാമ്യത്തിലറങ്ങിയ ശേഷമാണ് വടക്കേക്കാട് കേസിൽ ഉൾപ്പെട്ട് ഒളിവിൽ പോയത്. തടിയൻ്റവിട നസീർ ഉൾപ്പെട്ട തീവ്രവാദ ശൃംഗല യുമായി അടുത്തബന്ധമുണ്ടായിരുന്നയാളാണ്. ഇയാളെ ഒളിവിൽ കഴിയാൻ സഹിയച്ച വരെക്കുറിച്ച് ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് അന്വേഷിച്ചു വരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടു പോയി: നാലുപേർ പിടിയിൽ

ഡൽഹിയിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി തെക്കൻ ഡൽഹിയിലെ...

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ ഇന്ന്, പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം

പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം; കെപിസിസി ആസ്ഥാനത്ത് നിർണ്ണായക യോഗങ്ങൾ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ...

ബസിൽ ഉണ്ടായിരുന്നത് ജോയിന്റ് ആർ.ടി.ഒ; തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി

തൃപ്രയാറിൽ പാതിവഴിയിൽ യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിച്ച ബസിന് മുട്ടൻ പണി തൃപ്രയാറിൽ...

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; വയോധികന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു വയോധികന് ദാരുണാന്ത്യം ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ...

Related Articles

Popular Categories

spot_imgspot_img