web analytics

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ വെടിവച്ചു കൊന്നു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് ! SHOCKING VIDEO

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ യാത്രക്കാരന്‍ വെടിയേറ്റ് മരിച്ചു. ബൈക്കിന്റെ പിന്സീറ്റിലിരുന്നയാളാണ് ദാരുണമായി മരിച്ചത്. ഉത്തര്‍പ്രദേശിലെ മഥുരയിൽ, ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രേം സിങ് എന്ന യുവാവാണ് മരിച്ചത്.(A young man was shot dead while riding a bike)

ബൈക്ക് ഓടിക്കൊണ്ടിരിക്കവെ പ്രേം സിങ്ങിന് വെടിയേല്‍ക്കുന്നതും, സഹപ്രവര്‍ത്തകന്‍ ബൈക്ക് നിര്‍ത്തുന്നതും സി.സി.ടി.വി. ദൃശ്യത്തില്‍ കാണാം. ബൈക്ക് നിര്‍ത്തിയ ഉടന്‍ പ്രേം സിങ്ങിന്റെ ശരീരം റോഡിലേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

മഥുരയിലെ ഛട്ടയിലുള്ള പെപ്‌സി ഫാക്ടറിയിലാണ് പ്രേം സിങ് ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ സഹപ്രവര്‍ത്തകന്റെ ബൈക്കിന് പിന്നിലിരുന്ന് വീട്ടിലേക്ക് പോകവെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. പിന്നിൽ ആരാണെന്നു വ്യക്തമല്ല.പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണ്.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി. ദൃശ്യംപുറത്തു വന്നിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു, ഇന്നും കനത്ത മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും സാധ്യത

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വേനൽമഴ കനക്കുന്നു സംസ്ഥാനത്ത് കാലവർഷത്തിന് മുന്നോടിയായുള്ള വേനൽമഴ...

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

Related Articles

Popular Categories

spot_imgspot_img