web analytics

ഓടുന്ന കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് വഴിനീളെ യുവാവിന്റെ അഭ്യാസപ്രകടനം; ഇങ്ങെത്തിയ പാടെ പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ്

ഓടുന്ന കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് അപകടകരമായ അഭ്യാസം നടത്തിയ യുവാവിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. കൊട്ടാരക്കര-ദിണ്ടുഗല്‍ ദേശീയപാതയില്‍ കുമളിയില്‍നിന്നും ലോവര്‍ക്യാമ്പിലേക്കുള്ള റോഡിലാണ് ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള കാറില്‍ യുവാവ് അപകടകരമായ യാത്ര നടത്തിയത്. തിങ്കളാഴ്ചയാണ് സംഭവം. (A young man practicing on the road while sitting on the sunroof of a moving car)

തമിഴ്‌നാടിന്റെ പരിധിയില്‍ വരുന്ന സ്ഥലത്താണ് യുവാവ് അപകടകരമായ യാത്ര നടത്തിയിട്ടുള്ളത്. അതിനാല്‍ യുവാവിനെതിരെ നടപടി സ്വീകരിക്കാന്‍ തേനി ആര്‍.ടി.ഒ.യ്ക്ക് കത്ത് കൊടുക്കുമെന്ന് കുമളി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു

സണ്‍റൂഫിന് മുകളില്‍ ഇരുന്ന് അപകടയാത്ര നടത്തുന്ന ദൃശ്യങ്ങള്‍ യുവാവ് സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ പോയവര്‍ പകര്‍ത്തുകയായിരുന്നു. ചൊവ്വാഴ്ചയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഈ വീഡിയോ എത്തിയതോടെ നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img