ദേശീയ പാത 183-ൽ കാഞ്ഞിരപ്പള്ളയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിലും എതിരേ എത്തിയ കാറിലും ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കാഞ്ഞിരപ്പള്ളി വെട്ടിയാങ്കൽ ലിബിൻ തോമസ് (25) ആണ് മരിച്ചത്. A young man met a tragic end after his bike hit a bus in Kanjirappally: Video
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ടൗണിനു സമീപം പേട്ട ഗവ. സ്കൂൾപ്പടിയിലായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി ഷനോ ചികിത്സയിലാണ്.