ഇടുക്കി കാഞ്ചിയാറിൽ വനം വകുപ്പ് ഓഫീസിന് മുന്നിലെത്തിയ വിഷം കഴിച്ചു യുവാവ് ; കാരണമിതാണ്….
ഇടുക്കി കാഞ്ചിയാറിൽ വനം വകുപ്പ് ഓഫീസിന് മുന്നിലെത്തിയ യുവാവ് കയ്യിൽ കരുതിയിരുന്ന വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വനപാലകർ തക്ക സമയത്ത് ഇടപെട്ടതിനാൽ അപകടമൊഴിവാക്കാനായി.
കാട്ടുതടി മുറിച്ചു കടത്തിയതിന് തടി കടത്തിയ പിക്-അപ് വാനും , ഓട്ടോറിക്ഷയും വനം വകുപ്പ് പിടിച്ചെടുത്തിരുന്നു. ഓട്ടോറിക്ഷയിൽ ഉടമ അറിയാതെയാണ് ഡ്രൈവർ തടി കടത്തിയത്.
വാഹനം വനം വകുപ്പ് കസ്റ്റിഡിയിൽ എടുത്തത് അറിഞ്ഞ ഓട്ടോറിക്ഷ ഉടമ കട്ടപ്പന സ്വദേശി പ്രശാന്ത് മോഹൻ ആണ് വനം വകുപ്പ് ഓഫീസിന് മുന്നിൽവെച്ച് വിഷം കഴിച്ചത്.
തുടർന്ന് വനപാലകർ ഇടപെട്ട് ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ പ്രഥമിക ശുശ്രൂശയ്ക്ക് ശേഷം പ്രശാന്തിനെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.









