പട്ടിമറ്റത്ത് യുവതിയെ കടയിൽ നിന്ന് വിളിച്ചിറക്കി വെട്ടി; ഇടുക്കി സ്വദേശി പിടിയിൽ; കാരണം ഇതാണ്

കൊച്ചി: പട്ടിമറ്റത്ത് യുവതിയെ കടയിൽ നിന്ന് വിളിച്ചിറക്കി വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പൊ തർക്കമെന്ന് പോലീസ്

സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി അടിമാലി പതിനാലാം മൈൽ സ്വദേശി പ്രജി എന്നയാളെ പോലീസ് പിടികൂടിയിരുന്നു. 

ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കോലഞ്ചേരി തമ്മാനിമറ്റം സ്വദേശിയായ ജെയ്‌സി ജോയിക്കാണ് (33) വെട്ടേറ്റത്. 

യുവതിയെ ആക്രമിക്കുന്നത് കണ്ട് തടയാനായെത്തിയ പിതാവിനും പരുക്കേറ്റു. ഇരുവരെയും കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഏറെ നാളുകളായി പട്ടിമറ്റത്ത് സ്പെയർ പാർട്ട്സ് കട നടത്തുകയാണ് ജെയ്‌സി. യുവതിയുടെ കയ്യിലാണ് വെട്ടേറ്റിട്ടുള്ളത്. ഇവർ ചികിത്സയിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി ദേവികുളം വാളറ ചോലാട്ട് വീട്ടിൽ പ്രീജി (45) യെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.

ചെവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പട്ടിമറ്റം ജംഗ്ഷനിൽ കട നടത്തിവന്നിരുന്ന യുവതിയെ സ്ഥാപനത്തിൽ അതിക്രമിച്ചു കയറി വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.

തടയാൻ ശ്രമിച്ച ഇവരുടെ പിതാവിനും വെട്ടേറ്റു. ഇരുവരും ചികിത്സയിലാണ്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സുനിൽ തോമസ്,

എസ് ഐ മാരായ പി.എം.ജിൻസൺ, പി.എസ്. കുര്യാക്കോസ്, സി.ഒ. സജീവ്, എ എസ് ഐ അബൂബക്കർ, സിപിഒ മാരായ വി.എൻ.നിതീഷ് കുമാർ, ബിബിൻ രാജ്, ബിബിൻ മോഹൻ എന്നിവരാണ് ഉള്ളത്.

English Summary :

A woman was attacked after being called out from a shop in Pattimattam. According to the police, a financial dispute is suspected to be the motive behind the incident.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ

അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ വരും...

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ്

യു.എസിൽ ഇന്ത്യൻ ഡോക്ടർക്കെതിരെ കേസ് ന്യൂജഴ്സി∙ അമേരിക്കയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ മെഡിക്കല്‍...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന്...

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു ചെന്നൈ: സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെത്തിയ ഭർത്താവ്...

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു

രേണു സുധി ലോക ഫ്രോഡ്; വിവരം കെട്ടവൾ എന്നെ നാറ്റിച്ചു കൊല്ലം സുധിയുടെ...

Related Articles

Popular Categories

spot_imgspot_img