web analytics

ഓട്ടോറിക്ഷ യു ടേൺ എടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് മറിഞ്ഞു; രക്ഷിതാക്കളുടെ മടിയിലിരുന്ന കുട്ടിയ്ക്ക് വാഹനത്തിനടിയിൽപ്പെട്ട് ദാരുണാന്ത്യം

സുൽത്താൻ ബത്തേരി: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് – സുമ ദമ്പതികളുടെ മകൾ രാജലക്ഷ്മി (2) ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ടുമണിയോടെ സുൽത്താൻബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടമുണ്ടായത്. നായ്‌ക്കെട്ടിയിൽ നിന്ന് സുൽത്താൻബത്തേരി നഗരത്തിലേക്ക് വരുന്നതിനിടെ കോട്ടക്കുന്നിൽ വച്ച് ഓട്ടോറിക്ഷ യു ടേൺ എടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.

രക്ഷിതാക്കളുടെ മടിയിലിരുന്ന കുട്ടി വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. ഇരുളത്തെ ബന്ധുവീട്ടിലേക്ക് മാതപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം പോകുന്ന വഴിയായിരുന്നു അപകടം. അർജുനൻ, രാജേശ്വരി എന്നിവർ സഹോദരങ്ങളാണ്. അപകടത്തിൽ മറ്റാർക്കും വലിയ പരിക്കുകളേറ്റിട്ടില്ല.

A two-year-old girl met a tragic end in an autorickshaw overturned accident

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img