web analytics

ടൂറിസം മന്ത്രി ഇത് കാണുന്നുണ്ടോ….? കോടികളുടെ വിനോദ സഞ്ചാര കേന്ദ്രം കാടുകയറി നശിക്കുന്നു ! വീഡിയോ കാണാം

സർക്കാർ ബംഗ്ലാവുകളും ഗസ്റ്റ് ഹൗസുകളും കാര്യക്ഷമമായി പ്രവർത്തിക്കാൻ ഒട്ടേറെ പരിഷ്‌കരണങ്ങൾ നടപ്പാക്കിയ മന്ത്രി മുഹമ്മദ് റിയാസിന്റെ കണ്ണിൽപെടാതെ വാഗമണ്ണിൽ കോടികളുടെ കെട്ടിടം കാടുകയറി നശിക്കുന്നു. A tourist destination worth crores is being destroyed by deforestation.

ടൂറിസം വകുപ്പ് 2.75 കോടി മുതൽമുടക്കിൽ നിർമിച്ച വാഗമൺ ടൂറിസം കോംപ്ലക്സ്. 2009 ഡിസംമ്പർ 18 ന് അന്നത്തെ സ്പീക്കൽ കെ. രാധാകൃഷണൻ തറക്കല്ലിടുകയും 2012 ഒക്ടോബർ ഒൻപതിന് അന്ന് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി എ.പി. അനിൽ കുമാർ കോപ്ലക്സിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. എന്നാൽ നാളിതുവരെ വിനോദ സഞ്ചാരികൾക്കായി കെട്ടിടം തുറന്നു നൽകിയിട്ടില്ല.

വാഗമണ്ണിന്റെ വികസന കാര്യത്തിൽ നാഴികക്കല്ലായി മാറുമെന്ന് കൊട്ടിഘോഷിച്ചാണ് വിനോദ സഞ്ചാര വകുപ്പ് വാഗമണ്ണിൽ ടൂറിസ്റ്റ് കോപ്ലക്സിനായി 2.75 കോടി രൂപ അനുവദിച്ചത്. വിനോദ സഞ്ചാരികൾക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരുന്നു.

ആറു കോട്ടേജുകൾ റസ്റ്റോറന്റെ , ടീ ഷോപ്പ്, ഇൻഫർമേഷൻ സെന്റർ, വിശ്രമ കേന്ദ്രം,എന്നിവക്കെല്ലാം സൗകര്യമൊരുക്കിയാണ് കെട്ടിടം നിർമ്മിച്ചത്. 3.5 ഏക്കർ സ്ഥലത്ത് 3500 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.

നിലവിൽ കെട്ടിടത്തിന്റെ പലഭാഗങ്ങളും കാടു വളർന്ന് നശിച്ചു കഴിഞ്ഞു. എന്തുകൊണ്ടാണ് കെട്ടിടം തുറന്നു നൽകാത്തത് എന്ന കാര്യത്തിൽ വിനോദ സഞ്ചാര വകുപ്പിനും വ്യക്തമായ ഉത്തരമില്ല.

പകലും രാത്രിയും ഒരുപോലെ മദ്യപ, സമൂഹ വിരുദ്ധ സംഘങ്ങൾ പ്രദേശത്ത് സജീവമാണ്. നഗരത്തിൽ ഏറെ സൗകര്യപ്രദമായ സ്ഥലത്താണ് കെട്ടിടം നിലകൊള്ളുന്നത്. അടുത്തു തന്നെ ഓഫ് റോഡ് ടാക്സി സ്റ്റാൻഡും ഉണ്ട്.

കെട്ടിടം ഉപയോഗത്തിന് ഉപകരിക്കുന്ന രീതിയിൽ അറ്റകുറ്റപ്പണികൾ നടത്തിയാൽ വാഗമണ്ണിൽ ടൂറിസം ഉപജീവനമാക്കിയ ഒട്ടേറെയാളുകൾക്ക് തൊഴിൽ ലഭിക്കുമെന്ന് ടാക്സി തൊഴിലാളികൾ ഉൾപ്പെടെ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img