ന്യൂഡൽഹി: പാർപ്പിട സമുച്ചയത്തിലെ 27-ാം നിലയിൽനിന്ന് വീണ മൂന്നു വയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. താഴേക്ക് വീഴുമ്പോൾ കെട്ടിടത്തിലെ 12-ാം നിലയിലെ ബാൽക്കണിയിൽ കുഞ്ഞ് തങ്ങിനിൽക്കുകയായിരുന്നു.A three-year-old girl who fell from the 27th floor of a residential complex had a miraculous escape
പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് പരിക്കുണ്ട്. ബാൽക്കണിയിൽ കുടുങ്ങിയ കുഞ്ഞിനെ യുവാവ് എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. സമീപത്തെ സർവോദയ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്.
ഇന്ന് ഉച്ചയ്ക്ക് 12.30 നും 1നും ഇടയിൽ പെൺകുട്ടിയുടെ മാതാവ് വീട്ടിൽ പാചകത്തിലേർപ്പെട്ടിരിക്കെയാണ് സംഭവം. കളിക്കുന്നതിനിടെ പെൺകുട്ടി ബാൽക്കണിയിലേക്ക് പോകുകയും അവിടെ നിന്ന് താഴേക്ക് വീഴുകയുമായിരുന്നു.