web analytics

പൊലീസ് പിടികൂടി, എയ്ഡ് പോസ്റ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് മൂന്ന് വയസുകാരൻ മരിച്ചു; അപകടത്തിൽ പെട്ടത് ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കാർ

കൊട്ടാരക്കര: പൊലീസ് എയ്ഡ് പോസ്റ്റിന് മുന്നിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന മൂന്ന് വയസുകാരൻ three-year-old boy മരിച്ചു.

ആലുവ നൊച്ചിമ കാനാംപുറം വീട്ടിൽ സുഹ്ർ അഫ്സൽ ആണ് മരിച്ചത്. എം.സി റോഡിൽ വാളകത്താണ് അപകടം നടന്നത്.

വ്യാഴാഴ്ച രാത്രി 11നായിരുന്നു സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

ആലുവയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാർ. എടത്തല പഞ്ചായത്ത് അംഗവും എൻ.വൈ.സി അഖിലേന്ത്യ വൈസ് പ്രസിഡൻ്റുമായ അഫ്സൽ കുഞ്ഞുമോനും കുടുംബവുമായിരുന്നു കാറിലുണ്ടായിരുന്നത്.

കുറ്റകൃത്യത്തിൻ്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്ത ലോറി ആറ് മാസമായി എയ്ഡ് പോസ്റ്റിന് സമീപത്താണ് നിർത്തിയിട്ടിരിക്കുന്നത്. ഇതിൻ്റെ പിന്നിലാണ് കാർ ഇടിച്ച് കയറിയത്.

അഫ്സലാണ് കാർ ഓടിച്ചിരുന്നത്. തലക്ക് പരിക്കേറ്റ സുഹ്‌റിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാവിലെയോടെ മരിക്കുകയായിരുന്നു.

ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് നൊച്ചിമ കുഴിക്കാട്ടുകര ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ. ഉമ്മ : നീതു അബ്ദുൾ മജീദ് (എസ്.ബി.ഐ മാനേജർ). സഹോദരി: സാറാ ഫാത്തിമ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img