web analytics

കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ യുവാവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചു

കോഴിക്കോട്: ബൈക്കിലെത്തിയ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചതായി യുവാവിന്റെ പരാതി. കുറ്റ്യാടി വടയം സ്വദേശി തീയ്യർകണ്ടി ഷിജിത്തിനെയാണ് (40) ബൈക്കിലെത്തിയ മൂന്നു പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്.

കഴിഞ്ഞ ദിവസം നെല്ലിക്കണ്ടിയിലെ കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയപ്പോഴാണ് അക്രമമുണ്ടായതെന്ന് ഷിജിത്ത് പറഞ്ഞു. അടിയേറ്റ് ബോധരഹിതനായ ഷിജിത്തിനെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

മർദ്ദിച്ചവരുടെ കൈയ്യിൽ മാരകായുധങ്ങൾ ഉണ്ടായിരുന്നതായി ഷിജിത്ത് കുറ്റ്യാടി പൊലീസിൽ നൽകിയ മൊഴിയിൽ പറഞ്ഞു. അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കുറ്റ്യാടി പൊലീസ് ഇൻസ്‌പെക്ടർ എസ്ബി കൈലാസ് നാഥ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img