web analytics

മ്യാന്മറിൽ അതിശക്തമായ ഭൂചലനം

മ്യാന്മറിൽ അതിശക്തമായ ഭൂചലനം.

ദില്ലി: മ്യാന്മറിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്ര രേഖപ്പെടുത്തി. ഭൂചലനത്തിൻ്റെ പ്രകമ്പനം ഇന്ത്യയുടെ ഭാഗങ്ങളിലും അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, നാഗാലാൻഡ്, അസം എന്നിവിടങ്ങളിലാണ് പ്രകമ്പനം ഉണ്ടായത്.ഇന്ന് രാവിലെ 6.10 ഓടെയാണ് ഭൂചലനമുണ്ടായത്. മണിപ്പൂരിലെ ഉക്രുലിൽ നിന്നും 27 കിലോമീറ്റർ അകലെ 15 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.

നാഗാലാൻ്റിലെ വോഖയിൽ നിന്ന് 155 കിലോമീറ്റർ അകലെയാണ് ഈ പ്രഭവ കേന്ദ്രം. ഇവിടെ നിന്ന് ദിമാപൂരിലേക്ക് 159 കിലോമീറ്ററും മോഖ്‌ചുങിലേക്ക് 177 കിലോമീറ്ററും മിസോറാമിലെ ഗോപയിലേക്ക് 171 കിലോമീറ്ററും ചംപായിലേക്ക് 193 കിലോമീറ്ററും ദൂരം ആണുള്ളത്.

അതേസമയം ചൊവ്വാഴ്ച രാത്രി 12.09 ഓടെ മഹാരാഷ്ട്രയിലെ സതാരയിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

കോലാപൂറിൽ നിന്ന് 91 കിലോമീറ്റർ വടക്കുപടിഞ്ഞാറായി അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് അധികൃതർ അറിയിച്ചത്.

തൊട്ടുപിന്നാലെ അരുണാചൽ പ്രദേശിലെ പാങ്ഗിനിൽ നിന്ന് 227 കിലോമീറ്റർ അകലെയുള്ള തിബറ്റിലെ സ്ഥലത്ത് പുലർച്ചെ 4.28 ന് റിക്ടർ സ്കെയിലിൽ 3.3 തീവ്ര രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. ഇതിന് ശേഷമാണ് മ്യാന്മറിലും ഭൂകമ്പം ഉണ്ടായത്.

മേരികോമിൻ്റെ വീട്ടിൽ മോഷണം

ഫരീദാബാദ്: പ്രശസ്ത ബോക്സിങ് താരം മേരികോമിൻ്റെ വീട്ടിൽ മോഷണം. ഫരീദാബാദിലെ വീട്ടിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വീട്ടിൽ നിന്ന് മൂന്ന് ടിവികൾ, ഒരു റിസ്റ്റ് വാച്ച്, ഒരു സെറ്റ് റേ ബാൻ ഗ്ലാസുകൾ, നിരവധി ജോഡി ബ്രാൻഡഡ് ഷൂകൾ എന്നിവയാണ് സംഘം മോഷ്ടിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് ഫരീദാബാദ് പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച അയൽവാസി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച സമയത്താണ് മോഷണം നടന്നതായി മനസിലായത്.

തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളും പഠനം ഉപേക്ഷിച്ചവരാണ്. മോഷ്ടിച്ച വസ്തുക്കൾ അവരുടെ വീടുകളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

മൂന്നുപേരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.

sumnary: A strong earthquake struck Myanmar, recording a magnitude of 4.7 on the Richter scale. Tremors were also reportedly felt in parts of India.

spot_imgspot_img
spot_imgspot_img

Latest news

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

Other news

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

അബദ്ധത്തിൽ കാറിന്റെ വാതിൽ പൂട്ടിപ്പോയി; പുറത്ത് കഠിനമായ ചൂടും!  ശ്വാസംമുട്ടി മരിച്ചത് 8-ഉം 5-ഉം വയസ്സുള്ള കുരുന്നുകൾ

അബദ്ധത്തിൽ കാറിന്റെ വാതിൽ പൂട്ടിപ്പോയി; പുറത്ത് കഠിനമായ ചൂടും!  ശ്വാസംമുട്ടി മരിച്ചത്...

ഖാർഗെയും ദേവഗൗഡയും പടിയിറങ്ങുന്നു; രാജ്യസഭയിലെ 24 ഒഴിവുകളിലേക്ക് ജൂൺ 18-ന് വോട്ടെടുപ്പ്!

ഖാർഗെയും ദേവഗൗഡയും പടിയിറങ്ങുന്നു; രാജ്യസഭയിലെ 24 ഒഴിവുകളിലേക്ക് ജൂൺ 18-ന് വോട്ടെടുപ്പ്! ന്യൂഡൽഹി:...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Related Articles

Popular Categories

spot_imgspot_img