web analytics

ലോ​ഡ്​ ഷെ​ഡി​ങ്ങൂം പ​വ​ർ​ക​ട്ടു​മി​ല്ലാ​ത്ത സം​സ്ഥാ​നം; ആ ‘പെ​രു​മ’ നഷ്ടപ്പെടുമോ? ഇന്നറിയാം…

തി​രു​വ​ന​ന്ത​പു​രം: കത്തുന്ന വേനലില്‍ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതടക്കം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11 മണിക്ക് മന്ത്രി കെ കൃഷ്ണ്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം.​ലോ​ഡ്​ ഷെ​ഡി​ങ്​ ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​​ലി​​​ല്ലെ​ന്ന്​ വ​കു​പ്പു മ​ന്ത്രി​യും ​ ആ​വ​ർ​ത്തി​ക്കു​​മ്പോ​ഴും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ന്​​ മാ​റ്റം വ​ന്നി​ല്ലെ​ങ്കി​ൽ നി​യ​​​​​​ന്ത്ര​ണ​ത്തി​ലേ​ക്ക്​ പോ​കാ​നാ​ണ്​ സാ​ധ്യ​ത. വൈ​ദ്യു​ത മ​ന്ത്രി, ഉൗ​ർ​ജ വ​കു​പ്പ്​ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കു​ന്ന യോ​ഗ​ത്തി​ൽ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം കെ.​എ​സ്.​ഇ.​ബി സി.​എം.​ഡി​യും ഡ​യ​റ​ക്​​ട​ർ​മാ​രും വി​ശ​ദീ​ക​രി​ക്കും.

ലോഡ് ഷെഡിങ് കെ എസ് ഇ ബി ആവശ്യപ്പെടുന്നുണ്ടെങ്കിലും നയപരമായ തീരുമാനം ആയതിനാല്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളൂ. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാനാകുമോ എന്നാണ് പ്രധാന ചര്‍ച്ച. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളിയാണ്. എ സിയുടെ കനത്ത ഉപയോഗമാണ് കെ എസ് ഇ ബിയെ വെട്ടിലാക്കുന്നത്. കഴിഞ്ഞ ദിവസം അവലോകന യോഗം ചേര്‍ന്നിരുന്നു. വൈദ്യുതി ആവശ്യകത ഇനിയും ഉയര്‍ന്നാല്‍ വിതരണം കൂടുതല്‍ തടസ്സപ്പെടുമെന്നാണ് മുന്നറിയിപ്പ്.

നി​ല​വി​ൽ അ​ധി​ക​വി​ല ന​ൽ​കി​യാ​ലും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന​ട​ക്കം ആ​വ​ശ്യ​ത്തി​ന്​ വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​ത്​ ഒ​ഴി​വാ​ക്കാ​ൻ 300 മെ​ഗാ​വാ​െ​ട്ട​ങ്കി​ലും മു​ട​ക്ക​മി​ല്ലാ​തെ ല​ഭ്യ​മാ​ക്ക​ണം എ​ന്ന​തു​ൾ​പ്പെ​ടെ പ്ര​തി​സ​ന്ധി അ​തി​ജീ​വി​ക്കാ​ൻ സ​ർ​ക്കാ​റി​െൻറ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഇ​​ട​പെ​ട​ലാ​ണ്​ കെ.​എ​സ്.​ഇ.​ബി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന വി​ല​ക്ക്​ വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ന്‍റെ അ​ധി​ക​ബാ​ധ്യ​ത​യും അ​മി​ത ലോ​ഡ്​ മൂ​ലം ട്രാ​ൻ​സ്​​ഫോ​ർ​മ​റു​ക​ൾ വ്യാ​പ​ക​മാ​യി ക​ത്തി​പ്പോ​വു​ന്ന​തു​മൂ​ല​മു​ള്ള പ്ര​തി​സ​ന്ധി​യും ​കെ.​എ​സ്.​ഇ.​ബി ഇ​തി​ന​കം സ​ർ​ക്കാ​റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

Related Articles

Popular Categories

spot_imgspot_img