web analytics

പോളിംഗ് ബൂത്തിൽ പാമ്പ് കയറി; ആറടി നീളമുള്ള ആ അതിഥിയെ കണ്ട് ഭയന്നോടി ഉദ്യോഗസ്ഥർ; സംഭവം തൃശൂരിൽ

തൃശൂർ: പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവർ ആറടി നീളമുള്ള ആ അതിഥിയെ കണ്ട് ഭയന്നോടി. തൃശൂർ തുമ്പൂര്‍മുഴി കാറ്റില്‍ ബ്രീഡിങ് ഫാമിന്റെ ഫുഡ് ആന്റ് ടെക്‌നോളജി കോളേജ് ഹാളില്‍ ഒരുക്കിയിരുന്ന 79-ാമത് ബൂത്തിലാണ് അപ്രതീക്ഷിതമായി അണലി ഇനത്തിൽ പെട്ട പാമ്പ് എത്തിയത്.

രാവിലെ 11ഓടെയാണ് സംഭവം. പാമ്പിനെ കണ്ടതോടെ വോട്ട് ചെയ്യാനെത്തിയവരും ഉദ്യോഗസ്ഥരും ഭയന്നോടി. ഉടന്‍ വനം വകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയതോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

പാമ്പിനെ കണ്ടെത്തിയ സമയത്ത് വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ എണ്ണം വളരെ കുറവായതിനാല്‍ കാര്യമായ തടസ്സം നേരിട്ടില്ല. കഴിഞ്ഞ ദിവസം ഹാള്‍ വൃത്തിയാക്കിയാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയത്. വനത്തോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ ഇവിടെ ഇഴജന്തുക്കളുടെ സാന്നിധ്യവും കൂടുതലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നിൽ കാപ്പ പ്രതിയടങ്ങുന്ന ഗുണ്ടാസംഘം

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രൂരമായ...

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

Related Articles

Popular Categories

spot_imgspot_img