web analytics

ടാർപോളിൻ ഷീറ്റുകൊണ്ട് മറച്ചിരുന്ന ജനലിലൂടെ കയ്യിട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ മാല മോഷ്ടിച്ചു

തൃശ്ശൂർ: ടാർപോളിൻ ഷീറ്റുകൊണ്ട് മറച്ചിരുന്ന ജനലിലൂടെ കയ്യിട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ മാല മോഷ്ടിച്ചു. കൊടുങ്ങല്ലൂർ എറിയാട് ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. necklace stolen

എം.ഐ.ടി സ്കൂൾ പരിസരത്ത് താമസിക്കുന്ന കാരയിൽ ലാലുവിന്റെ ഭാര്യ സുജിതയുടെ മാലയാണ് അജ്ഞാതർ മോഷ്ടിച്ചത്. ഒന്നേമുക്കാൽ പവൻ തൂക്കമുള്ള സ്വർണമാലയാണ് വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത്.

വാതിൽ ഇല്ലാത്ത ജനൽ, ടാർപ്പോളിൻ ഷീറ്റ് കൊണ്ടാണ് അടച്ചിരുന്നത്. ജനലിലൂടെ കൈയ്യിട്ട് മോഷ്ടാവ് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സുജിത ബഹളം വെച്ചതിനെ തുടർന്ന് വീട്ടുകാരും അയൽവാസികളും ഉണർന്ന് തെരച്ചിൽ നടത്തിയെങ്കിലും പരിസരത്ത് എവിടെ നിന്നും മോഷ്ടാവിനെ കണ്ടെത്താനായില്ല.

കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. നേരത്തെയും ഇവിടെ ആറോളം സ്ഥലങ്ങളിൽ സമാനമായ രീതിയിൽ മോഷണം നടന്നിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img