web analytics

യു.എസും ബ്രിട്ടനും ചേർന്ന് കൈവശം വെച്ചിരിക്കുന്ന രഹസ്യദ്വീപ്; ഡീഗോ ഗാർഷ്യയിൽ എന്ത്….?

ചാഗോസ് ദ്വീപുസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഡീഗോ ഗാർഷ്യ പുറമെ നിന്നുള്ളവർക്കും മാധ്യമ പ്രവർത്തകർക്കും പോലും പ്രവേശനമില്ലാത്ത ദ്വീപിൽ നിയമ പോരാട്ടങ്ങളുടെ ഫലമായി ബ്രിട്ടീഷ് മാധ്യമ പ്രവർത്തകന് പ്രവേശിക്കാനായി. A secret island held by the US and Britain; What about Diego Garcia

അയാളുടെ കണ്ടെത്തലുകളും ഡീഗോ ഗാർഷ്യയുടെ ദുരൂഹതകൾ പുറത്തു കൊണ്ടുവരാൻ പര്യാപ്തമായില്ല. അമേരിക്കയും ബ്രിട്ടനും ചേർന്ന് കൈവശം വെച്ചിരിക്കുന്ന ദ്വീപു സമുഹത്തിന്റെ പ്രദേശത്തേക്ക് ദ്വീപിനെ സംരക്ഷിക്കുന്ന സേനകൾ ആരേയും അടുപ്പിക്കാറില്ല.

1980 കളുടെ മധ്യത്തിൽ ബ്രിട്ടീഷ് പത്രപ്രവർത്തകനായിരുന്ന സൈമൺ വിൻചെസ്റ്റർ തന്റെ ബോട്ട് ദ്വീപിനടുത്ത് കേടായതായി ഭാവിച്ച് ദ്വീപിൽ കയറിയിരുന്നു.

എന്നാൽ പോകൂ തിരികെ വരരുത് എന്നാണ് അന്ന് ദ്വീപിലെ സൈനിക ഉദ്യോഗസ്ഥർ അദ്ദേഹത്തിന് മറുപടി നൽകിയത്. ടൈം മാഗസിനിലെ ഒരു ജേർണലിസ്റ്റിന് അപ്രതീക്ഷിതമായി യു.എസ്. പ്രസിഡന്റിന്റെ വിമാനയാത്ര സംഘത്തിൽ ഉൾപ്പെട്ടതോടെ ദ്വീപിൽ 90 മിനുട്ട് ചെലവഴിക്കാൻ സാധിച്ചിരുന്നു.

വിമാനം ഇന്ധനം നിറക്കുന്നതിനാണ് ഇങ്ങിനെ ഇവിടെ നിർത്തിയത്. എന്നാൽ കോടതി ഉത്തരവ് സമ്പാദിച്ച് ദ്വീപിലെത്തിയ ബ്രിട്ടീഷ് പത്രപ്രവർത്തകന് ചിലതെല്ലാം അവിടെ കണ്ടെത്താൻ കഴിഞ്ഞു.

അസാധരണമാം വിധം മനോഹരമായ ദ്വീപിൽ സൈനിക സാനിധ്യം അധികമാണ്. ബഹിരാകാശ പദ്ധതികളുടെ നിരീക്ഷണ ശേഷിക്ക് പ്രധാനപ്പെട്ട സ്ഥലമാണ് ദ്വീപ്.

സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം തിരിച്ചടിക്കാൻ അമേരിക്ക ദ്വീപിനെ ഉപയോഗപ്പെടുത്തിയിരുന്നു. ഇറാഖ് യുദ്ധത്തിലും ദ്വീപ് പ്രയോജനപ്പെടുത്തി. പട്ടാളക്കാരുടെയും കരാർ തൊഴിലാളികളുടെയും സാനിധ്യം ദ്വീപിൽ ഏറെയുണ്ടായിരുന്നു.

സന്ദർശകനാണെന്ന് തിരിച്ചറിയാൻ സാധിക്കുന്ന ബാഡ്ജ് ധരിച്ചാണ് ദ്വീപിലെത്തിയ ജേർണലിസ്റ്റിനെ പുറത്തിറങ്ങാൻ അനുവദിച്ചത്. ശ്രീലങ്കയിൽ നിന്നുള്ള തമിഴ് കുടിയേറ്റക്കാരും ഇവിടെയുള്ളതായി സൂചനകൾ ലഭിച്ചു.

ദ്വീപിൽ കറങ്ങി നടന്നിരുന്ന സമയത്ത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും അത്ര നല്ല പ്രതികരണമായിരുന്നില്ല കോടതി ഉത്തരവോടെ ഇവിടെയെത്തിയ പത്രപ്രവർത്തകന് ലഭിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

നാടിനെ വിറപ്പിച്ച് കൊമ്പൻ! കണ്ണാടിപ്പറമ്പിൽ മണിക്കൂറുകൾ നീണ്ട ഭീതി; ഒടുവിൽ ആ തന്ത്രം ഫലിച്ചു

കണ്ണൂർ: കണ്ണാടിപ്പറമ്പിനെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട ഭീതിക്ക് ഒടുവിൽ വിരാമം....

“സർക്കാർ പരാജയം”, പിണറായി ബി ടീം; മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

“സർക്കാർ പരാജയം”, പിണറായി ബി ടീം;മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പ്...

ബംഗാളിൽ കനത്ത സുരക്ഷ; തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേന രംഗത്ത്

ബംഗാളിൽ കനത്ത സുരക്ഷ; തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേന രംഗത്ത് ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്...

കസ്റ്റഡിയിലുള്ള സ്ത്രീയോട് ലൈംഗികാവശ്യം, മകളെ അയക്കാൻ വിലപേശൽ; എസ്.ഐ ഒളിവിൽ!

കസ്റ്റഡിയിലുള്ള സ്ത്രീയോട് ലൈംഗികാവശ്യം, മകളെ അയക്കാൻ വിലപേശൽ; എസ്.ഐ ഒളിവിൽ! മുംബൈ: മഹാരാഷ്ട്രയിലെ...

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത്

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത് തിരുവനന്തപുരം: കേരള പബ്ലിക്...

Related Articles

Popular Categories

spot_imgspot_img