web analytics

ഇങ്ങനൊരു മത്സരം ഇതിനു മുമ്പ് കണ്ടിട്ടുണ്ടാവില്ല; തൊടുത്തത് 34 പെനാൽറ്റി കിക്കുകൾ; യുവേഫ പോരാട്ടത്തില്‍ പുതിയ റെക്കോര്‍ഡ്

ആംസ്റ്റര്‍ഡാം: കടുത്ത മത്സരങ്ങൾക്കൊടുവിൽ കളി പെനാൽറ്റിയിലേക്ക് കടക്കുന്നത് പുതുമയുള്ള കാര്യമല്ല.A rare penalty shootout in a European club clash

യൂറോപ്യന്‍ ക്ലബ് പോരാട്ടത്തില്‍ അപൂര്‍വമായൊരു പെനാല്‍റ്റി ഷൂട്ടൗട്ട് റെക്കോര്‍ഡിന് സാക്ഷികളായി മാറിയിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

നെതര്‍ലന്‍ഡ്‌സ് വമ്പന്‍മാരായ അയാക്‌സ് ആംസ്റ്റര്‍ഡാമും ഗ്രീസ് കരുത്തരായ പനതിനായികോസും തമ്മിലുള്ള മത്സരത്തിന്റെ ഫലം നിര്‍ണയിക്കാന്‍ എടുത്തത് 34 പെനാല്‍റ്റി കിക്കുകള്‍!

യൂറോപ്പ ലീഗ് മൂന്നാം യോഗ്യതാ റൗണ്ട് പോരിലാണ് ഈ അപൂര്‍വ റെക്കോര്‍ഡിന്റെ പിറവി.

മത്സരത്തില്‍ അയാക്‌സ് 13-12 എന്ന സ്‌കോറിനു വിജയം സ്വന്തമാക്കി. ഒരു യുവേഫ പോരാട്ടത്തില്‍ ഇത്രയും പെനാല്‍റ്റി കിക്കുകള്‍ എടുക്കേണ്ടി വന്നത് ചരിത്രത്തില്‍ ആദ്യം.

ആദ്യ പാദ പോരാട്ടത്തില്‍ അയാക്‌സ് 1-0ത്തിനു വിജയിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ പനതിനായികോസ് ഒരു ഗോളിനു മുന്നിലെത്തിയതോടെ മത്സരം 1-1 അഗ്രഗേറ്റില്‍ മുന്നേറി.

മത്സരം 1-0ത്തിനു ജയിക്കാമെന്ന നിലയില്‍ അയാക്‌സ് നീങ്ങവെയാണ് 89ാം മിനിറ്റില്‍ പനതിനായികോസ് സമനില പിടിച്ച് മത്സരം നീട്ടിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img