web analytics

ചാൾസ് ഡാർവിൻ തലകീഴായി നിന്ന് മുട്ടയിടും; അടിയും ഇടിയും തൊഴിയും വശമാക്കിയ അപൂർവ ഇനം തവളകൾ

ആൻഡമാൻ ദ്വീപസമൂഹത്തിലെ വിദൂരദ്വീപുകളിൽ തവളകളുടെ പ്രത്യുത്പാദനം പഠിക്കാൻ ഗവേഷകർ മൺസൂൺ കാലത്ത് 55 രാത്രികൾ ചെലവഴിച്ചു.A rare breed of frogs that are prone to knocks and knocks

ഇന്ത്യയിലെ ആൻഡമാൻ ദ്വീപുകളിൽ മാത്രം കാണുന്ന ചാൾസ് ഡാർവിൻ തവളകളിൽ സവിശേഷമായ പ്രജനന രീതി കണ്ടെത്തി. തലകീഴായി നിന്ന് മരപ്പൊത്തിലെ വെള്ളത്തിലേക്ക് മുട്ടയിടുന്നതാണ് സവിശേഷത.

മ​റ്റൊരു തവളയും തലകീഴായി മരപ്പൊത്തിൽ മുട്ടയിടുന്നില്ല.ശാസ്‌ത്ര നാമം മിനർവാര്യ ചാർലെസ് ഡാർവിനി എന്നാണ്. ഇവയുടെ ഇണകൾ മരപ്പൊത്തിന്റെ ഭിത്തിയിൽ തലകീഴായി പറ്റിപ്പിടിച്ചു നിൽകുമ്പോഴാണ് മുട്ട ഇടുന്നത്. വിരിയുന്ന കുഞ്ഞുങ്ങൾ വെള്ളത്തിൽ വളർച്ച പൂർത്തിയാക്കി കരയിൽ ഇറങ്ങും.

ഇന്ത്യയിലെയും അമേരിക്കയിലെയും ബയോളജിസ്​റ്റുകളുടെ സംഘമാണ് ഈ അപൂർവത കണ്ടെത്തിയത്. മലയാളിയും ഡൽഹി യൂണി. പ്രൊഫസറുമായ എസ്. ഡി. ബിജു ആണ് നേതൃത്വം നൽകിയത്.

ഹാർവാർഡ് റാഡ്ക്ലിഫ് ഇൻസ്​റ്റി​റ്റ്യൂട്ട് ഫെലോയും കംപാര​റ്റീവ് സുവോളജി മ്യൂസിയത്തിന്റെ അസോസിയേ​റ്റുമാണ് എസ്. ഡി. ബിജു. ഇവരുടെ പഠനം ഹാർവാർഡ് മ്യൂസിയം ഓഫ് കംപാരി​റ്റീവ് സുവോളജിയുടെ ജേർണൽ ബ്രെവിയോറയിൽ (Breviora) പ്രസിദ്ധീകരിച്ചു .

സ്വാഭാവിക ആവാസവ്യവസ്ഥ ഇല്ലാത്ത ഇടങ്ങളിൽ ചെടിച്ചട്ടികളിലും കുപ്പത്തൊട്ടിയിലും വരെ ഇവ മുട്ട ഇടുന്നതായും കണ്ടെത്തി.

ദ്വീപുകളിലെ അതിവേഗം മാറുന്ന ഭൂപ്രകൃതിയിൽ ഈ തവളകൾ വംശനാശഭീഷണിയിലാണ്.ഇണചേരാൻ യുദ്ധംആൺ തവള ഇണയെ ആകർഷിക്കാൻ മൂന്ന് തരത്തിൽ ഒച്ചയിടും.

പെൺ തവളയുമായി ഇണചേരാൻ ആൺതവളകൾ മത്സരിക്കും. പോർവിളിയും ഉണ്ട്. ശാരീരിക പോരാട്ടം നടക്കും. കൈകളും കാലുകളും ഉപയോഗിച്ച് ഇടിക്കും ചവിട്ടും. ശരീരത്തിലും തലയിലും കടിക്കും. ഒരു ആൺതവള പെൺതവളയുടെ മേൽ കയറിയാൽ, മറ്റ് ആൺതവളകൾ അവയെ വേർപെടുത്താൻ ശ്രമിക്കും.

ഇതിനായി പിന്നിൽ നിന്ന് ഇണകളുടെ ശരീരങ്ങൾക്കിടയിൽ തല തിരുകിക്കയറ്റും. നുഴഞ്ഞുകയറ്റക്കാരെ ആൺതവള പിൻകാലുകൾ കൊണ്ട് തൊഴിക്കും. ആക്രമണം ഒഴിവാക്കാൻ മുതുകിൽ ഇരിക്കുന്ന ആൺതവളയുമായി പെൺതവള മരപ്പൊത്തിൽ കയറും.

അവിടെയാണ് ഇണചേരുന്നതും മുട്ടയിടുന്നതും. പിന്നിൽ നിന്നുള്ള ആക്രമണം ഒഴിവാക്കാനാണ് തലകീഴായി നിന്ന് മുട്ടയിടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img