web analytics

ദലിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പക; ഗർഭിണിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും ബന്ധുവും

ഗർഭിണിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും ബന്ധുവും

ബെംഗളൂരു ∙ കര്‍ണാടകയെ നടുക്കി വീണ്ടും ഒരു ദുരഭിമാനക്കൊല. ദലിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ഗർഭിണിയായ യുവതിയെ അച്ഛനും സഹോദരനും ബന്ധുവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി.

ഹുബളി സ്വദേശിനിയായ മന്യ പാട്ടീൽ (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹുബ്ബള്ളി റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇനാം വീരാപുര ഗ്രാമത്തിലാണ് ഞായറാഴ്ച വൈകീട്ട് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.

ഗ്രാമത്തിലെ ലിംഗായത്ത് സമുദായത്തിൽപ്പെട്ട മന്യയും ദലിത് വിഭാഗത്തിൽപ്പെട്ട വിവേകാനന്ദയും ബിരുദ വിദ്യാർഥികളായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയത്തെ മന്യയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു.

ഈ എതിര്‍പ്പുകളെ അവഗണിച്ചാണ് കഴിഞ്ഞ മേയിൽ ഇരുവരും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ കുടുംബവൈര്യം ഒഴിവാക്കുന്നതിനായി ദമ്പതികൾ ഹാവേരി ജില്ലയിലേക്ക് താമസം മാറുകയും ചെയ്തു.

മന്യ ഗർഭിണിയായതോടെ, ബന്ധങ്ങൾ സാധാരണ നിലയിലാക്കാമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ഒൻപതിനാണ് ഇരുവരും സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്.

ഗർഭിണിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും ബന്ധുവും

എന്നാൽ ഇതിനുപിന്നാലെ മന്യയുടെ വീട്ടുകാർ വിവേകാനന്ദയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ടായിരുന്നു.

സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തി കൗൺസലിംഗും ചര്‍ച്ചകളും നടത്തിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

എന്നാൽ ഞായറാഴ്ച വൈകീട്ട് സ്ഥിതി വീണ്ടും രൂക്ഷമായി. മന്യയുടെ അച്ഛൻ പ്രകാശ് ഗൗഡ പാട്ടീൽ, സഹോദരൻ അരുണ്‍, ബന്ധു വീരണ്ണ എന്നിവർ ചേർന്ന് വിവേകാനന്ദയുടെ കുടുംബം താമസിച്ചിരുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

വെട്ടുകത്തി ഉൾപ്പെടെയുള്ള ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ മന്യ, വിവേകാനന്ദയുടെ അച്ഛൻ, അമ്മ, ബന്ധു എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.

ഗുരുതരമായി പരുക്കേറ്റ മന്യയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് മാസം ഗർഭിണിയായിരുന്നു മന്യ.

ആക്രമണത്തിൽ പരുക്കേറ്റ വിവേകാനന്ദയുടെ അമ്മയുടെ നില ഗുരുതരമാണെന്നും അവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

സംഭവത്തിൽ മുഖ്യപ്രതികളായ മന്യയുടെ അച്ഛൻ പ്രകാശ്, സഹോദരൻ അരുണ്‍, ബന്ധു വീരണ്ണ എന്നിവരെ ഹുബ്ബളി റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ദുരഭിമാനക്കൊല എന്ന നിലയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സംഭവത്തിൽ സമൂഹത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ദുരഭിമാനത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കർശന നടപടികൾ വേണമെന്ന് സാമൂഹിക സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ്

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ് ഭക്ഷണപ്രേമികളായ...

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന...

പഴ്‌സും കാശും വീട്ടിലിരുന്നോട്ടെ! മലയാളി മാറിയത് ഇങ്ങനെ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ

കൊച്ചി: മലയാളി ഇനി പഴ്സ് തുറക്കില്ല, പകരം മൊബൈൽ തുറക്കും! കേരളത്തിൽ...

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗത്വം നൽകും

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗത്വം നൽകും കൊച്ചി: കേരള...

എസ്‌.ഐയുടെ മേശപ്പുറത്ത് ബലിയിട്ട് മുൻ സി.പി.എം കൗൺസിലർ

കൊല്ലം: ഇരവിപുരം പൊലീസ് സ്റ്റേഷനിൽ എസ്‌.ഐക്ക് നേരെ മുൻ സി.പി.എം കൗൺസിലറുടെ...

തൊട്ടു തൊട്ടില്ല; ലക്ഷം തൊടാൻ ഇനി വൈകില്ല; ഇന്നത്തെ പൊന്ന് വില

തൊട്ടു തൊട്ടില്ല; ലക്ഷം തൊടാൻ ഇനി വൈകില്ല; ഇന്നത്തെ പൊന്ന് വില തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img