കൊച്ചി: ആലുവയിൽ പ്ലസ് വൺ വിദ്യാർഥിയെ കാണാതായി. മാറമ്പിള്ളി കുടിലിൽ വീട്ടിൽ മുഹമ്മദ് അഫ്രാസി(16) നെയാണ് കോളജ് ഹോസ്റ്റലിൽ നിന്നും തിങ്കളാഴ്ച കാണാതായത്.
ചാലാക്കൽ അസ്ഹർ ഉലും അറബി കോളേജിലെ വിദ്യാർഥിയാണ് അഫ്രാസി. കുട്ടിയുടെ രക്ഷിതാക്കളും സ്ഥാപന അധികൃതരം നൽകിയ പരാതിയിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കുട്ടി ഏത് സാഹചര്യത്തിലാണ് കാണാതായത് എന്നതടക്കം വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നിലവിൽ കുട്ടിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
A Plus One student is reported missing in Aluva.