ഞരമ്പന്മാരേ…ഇനി ഇൻസ്റ്റാഗ്രാമിലേക്ക് വരണ്ട: ഈ പുതിയ കിടിലൻ ഫീച്ചർ നിങ്ങളെ പറപറത്തും..! ഇന്നു തന്നെ ഇനേബിൾ ചെയ്യൂ….

അപ്രതീക്ഷിതമായി ലഭിക്കുന്ന അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുടെ ഒരു പ്രധാന പ്രശ്നമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. അജ്ഞാതരിൽ നിന്ന് അപരിചിതത്വത്തോടെയുള്ള സന്ദേശങ്ങൾ വരുമ്പോൾ, അതിന്റെ ഉള്ളടക്കം എന്താണെന്ന് ആശങ്കപ്പെടാറുണ്ട് പലരും. ഇങ്ങനെ വരുന്ന ചിത്രങ്ങൾ അറിയാതിരിക്കാൻ ഒരു സംരക്ഷണം ഉണ്ടാകണമെന്നതാണ് പലരുടെയും ആവശ്യം.

എന്നാൽ ഇത്തരത്തിലുള്ള അനാവശ്യ സന്ദേശങ്ങൾ തടയാൻ ഇതുവരെ ഫലപ്രദമായ വഴികൾ ഒന്നുമില്ലായിരുന്നു എന്നതാണ് സത്യം. എന്നാൽ ഇതിനൊരു അവസാനമായിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാം അവതരിപ്പിക്കുന്ന ഈ പുതിയ ഫീച്ചർ ഇതിനൊരു പരിഹാരം ആകും എന്നാണ് കരുതുന്നത്. അനാവശ്യമായ അശ്ലീല ചിത്രങ്ങൾ ഈ ഫീച്ചര്‍ വഴി അപ്രത്യക്ഷമാക്കാന്‍ കഴിയും. ഇത് ഉപഭോക്താക്കൾക്ക് കൂടുതല്‍ സുരക്ഷിതമായ അനുഭവം സമ്മാനിക്കും എന്നാണ് കരുതുന്നത്.

ഫീച്ചര്‍ എനേബിൾ ചെയ്യേണ്ടത് ഇങ്ങനെ:

ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലെ ത്രീ ബാറില്‍ ക്ലിക്ക് ചെയ്യുക.

താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ മെസേജസ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

അതില്‍ ന്യൂഡിറ്റി പ്രൊട്ടക്ഷന്‍ എന്നതില്‍ ടാപ്പ് ചെയ്ത് എനബിള്‍ ചെയ്യുക.

എനബിള്‍ ആയിക്കഴിഞ്ഞാൽ നിങ്ങളുടെ ചാറ്റില്‍ ആരെങ്കിലും അതുപോലെയുള്ള ചിത്രങ്ങള്‍ അയച്ചാല്‍ ബ്ലര്‍ ആയിട്ടായിരിക്കും കാണുക.

അശ്ലീല ചിത്രങ്ങളും തടയാനുള്ള കാര്യക്ഷമമായ ഒരു പരിഹാരം എന്ന നിലയിൽ ഇതിനു മുന്‍പ് നിരവധി സുരക്ഷാ സംവിധാനങ്ങൾ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരുന്നുവെങ്കിലും അവയൊന്നും അത്ര ഫലപ്രദമായിരുന്നില്ല. ഇവയെല്ലാം പരിഹരിച്ചാണ് പുതിയ ഫീച്ചർ എത്തുന്നത്.

കാണാതായ വിദ്യാര്‍ഥികളുടെ
കൈകള്‍ വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ : ഞെട്ടൽ

കാണാതായ ഒന്‍പത് വിദ്യാര്‍ഥികളില്‍ എട്ടുപേരുടെ കൈകള്‍ വെട്ടി നുറുക്കി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ റോഡരികില്‍ നിന്നും കണ്ടെത്തി. മെക്സിക്കോയിലാണ് അവധി ആഘോഷിക്കാന്‍ പോയ വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ ദാരുണ അന്ത്യം ഉണ്ടായത്. ഞായറാഴ്ചയാണ് സാന്‍ ജോസ് മിഹ്വാട്​ലനില്‍ നിന്നും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.

അഞ്ച് പെണ്‍കുട്ടികളുടെയും നാല് പുരുഷന്‍മാരുടെയും മൃതദേഹഭാഗങ്ങളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. ബാഗിലാക്കി ട്രക്കില്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മരിച്ചവരില്‍ ഏയ്ജി ലിസ് (29), ബ്രെന്‍ഡ മരിയേല്‍ (19), ജാക്വിലിന്‍ ഏയ്​ലറ്റ് (23), നവമി യാമിലത്ത് (28), ലെസ്​ലി നോയ (21), റൗള്‍ ഇമ്മാനുവല്‍ (28) റൂബന്‍ ആന്‍റോ, റൊണാള്‍ഡോ അര്‍മാന്‍ഡോ എന്നിവരെ തിരിച്ചറിഞ്ഞു. ഒരാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

ബിരുദം നേടിയത് ആഘോഷിക്കാന്‍ ബീച്ചിലേക്ക് പോയ 19വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. എട്ട് ജോഡി കൈകൾ ബാഗിലാക്കി പൂട്ടിയ നിലയിലും രണ്ട് കൈ ട്രക്കില്‍ നിലത്തിട്ടിരിക്കുന്നതായും കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ആരെയും പിടികൂടാനായിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഒട്ടേറെ ഫീച്ചറുകളുമായി...

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ്

ഓപ്പറേഷൻ ഷൈലോക്ക്; ഇടുക്കിയിലെ ബ്ലേഡ്കാരെ പൂട്ടാൻ പോലീസ് ഓപ്പറേഷന്‍ ഷൈലോക്കിന്റ ഭാഗമായി ഇടുക്കി...

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ

ഹൃദയാഘാതം; എം കെ മുനീർ ആശുപത്രിയിൽ കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ്...

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ്

ചൊവ്വയിൽ ജീവൻ്റെ തുടിപ്പ് വാഷിങ്ടൺ: ചൈവ്വയിൽ ജീവന്റെ തെളിവുകളായേക്കാവുന്ന അടയാളങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പെർസെവറൻസ്...

രണ്ട് മണിക്കൂറിന് കാമുകന് വാടക 18,000 രൂപ

രണ്ട് മണിക്കൂറിന് കാമുകന് വാടക 18,000 രൂപ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ കാലഘട്ടത്തിലാണ്...

Related Articles

Popular Categories

spot_imgspot_img