web analytics

കുട്ടനെല്ലൂരിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ തടികയറ്റി വന്ന ലോറി ഇടിച്ച് ഈരാറ്റുപേട്ട സ്വദേശിക്ക് ദാരുണാന്ത്യം

ദേശീയപാത കുട്ടനെല്ലൂരിൽ നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറകിൽ തടികയറ്റി വന്ന ലോറി ഇടിച്ച് തടി ലോറിയിലെ ക്ലീനാർ മരിച്ചു. തടി ലോറിയിലെ ക്ലീനർ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ബഷീർ (50) ആണ് മരിച്ചത്. ലോറി ഡ്രൈവറെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു.

യുകെയിലെ ക്യാൻസർ രോഗികൾക്കൊരു സന്തോഷവാർത്ത..! സുപ്രധാന നീക്കവുമായി എൻഎച്ച്എസ് ഇംഗ്ലണ്ട്

ആഗോളതലത്തിൽ 20 സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് ബ്രസ്റ്റ് കാൻസർ ഉണ്ടാകുന്നു എന്നാണ് കണക്കുകൾ. അടുത്ത 25 വർഷത്തിനുള്ളിൽ കേസുകളുടെ എണ്ണത്തിൽ 38 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ബ്രെസ്റ്റ് കാൻസർ വന്ന് രോഗം സുഖപ്പെടുന്ന രോഗികളെ ഭയപ്പെടുത്തുന്ന കാര്യമാണ് കാലങ്ങൾ കഴിയുമ്പോൾ രോഗം തിരിച്ചു വരുന്നത്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസം നൽകുന്ന ഒരു മരുന്നിന് എൻഎച്ച്എസ് ഇംഗ്ലണ്ട് അംഗീകാരം
നൽകിയിരിക്കുകയാണ് എന്ന ആശ്വാസകരമായ വാർത്തയാണിപ്പോൾ പുറത്തുവരുന്നത്.

കിസ്‌കാലി എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മരുന്ന് ഒട്ടേറെ പേർക്ക് പ്രയോജനം ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ക്യാൻസർ കോശങ്ങളുടെ വളർച്ചയിലും വിഭജനത്തിലും പങ്കുവഹിക്കുന്ന സിഡികെ 4, സിഡികെ 6 എന്നീ പ്രോട്ടീനുകളെ തടയാൻ ഈ മരുന്ന് ഫലപ്രദമാണ്. ഇത് ട്യൂമർ വളർച്ച മന്ദഗതിയിലാക്കാനോ തടയാനോ സഹായിക്കുന്നു.

ഇംഗ്ലണ്ടിൽ ഈ മരുന്നിന്റെ ഉപയോഗം മെഡിസിൻ വാച്ച് ഡോഗ് അംഗീകരിച്ചു. യുകെയിൽ സ്തനാർബുദ നിരക്ക് ഉയരാനുള്ള സാധ്യത കണക്കിലെടുക്കുമ്പോൾ കിസ്‌കാലി എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മരുന്ന് ഒട്ടേറെ പേർക്ക് പ്രയോജനം ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

ശരീരത്തിലെ ഈസ്ട്രജൻ്റെ അളവ് കുറയ്ക്കുന്ന ഹോർമോൺ തെറാപ്പിയായ അരോമാറ്റേസ് ഇൻഹിബിറ്ററിനൊപ്പം ഈ മരുന്ന് ഉപയോഗിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഒരിക്കൽ ബ്രസ്റ്റ് ക്യാൻസർ വന്ന് രോഗം സുഖപ്പെട്ടവർക്ക് വീണ്ടും രോഗം വരുന്നത് തടയാൻ ഈ മരുന്ന് സഹായകരമാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img