web analytics

ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണതു പോലെയാകുമോ… മന്ത്രിയുടെ തലയിലും വീണു ഒരെണ്ണം; വീണത് ആപ്പിളല്ല മാങ്ങയാണെന്ന് മാത്രം

തിരുവനന്തപുരം: പൊതുചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ മന്ത്രിയുടെ തലയിൽ മാങ്ങ വീണു. വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയുടെ ശരീരത്തിലേക്കാണ് കണ്ണിമാങ്ങ വീണത്.

ഉടൻതന്നെ മന്ത്രി ആ കണ്ണിമാങ്ങയെടുത്ത് തൊഴിൽ വകുപ്പ് സെക്രട്ടറി കെ.വാസുകി ഐ.എ.എസിന് കൈമാറുകയും ചെയ്തിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിനിടെയാണ് ഏവരിലും ചിരിയുണർത്തിയ രസകരമായ സംഭവമുണ്ടായത്.

ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയ പെൺകുട്ടിയെ അഭിനന്ദിച്ച് മന്ത്രി ശിവൻകുട്ടി തന്നെ രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജർണലിസം ഡിപ്ലോമ വിദ്യാർഥിനി സുപർണ എസ് അനിലാണ് മന്ത്രിയുടെ ശരീരത്തിൽ കണ്ണിമാങ്ങ വീണ ദൃശ്യം പകർത്തിയത്. കേരള കൗമുദിയിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു വന്നപ്പോഴാണ് സംഭവം ഫോട്ടോ ആയത് താനറിഞ്ഞതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ..

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വ്യവസായി ശ്രീ. രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കവേയാണ് ഒരു കണ്ണിമാങ്ങ എന്റെ ദേഹത്ത് വീണത്. എന്തായാലും ആ കണ്ണിമാങ്ങ തൊഴിൽ വകുപ്പ് സെക്രട്ടറി ശ്രീമതി കെ.വാസുകി ഐ.എ.എസിന് ഞാൻ സമ്മാനിച്ചു.

ആ നിമിഷം ഫോട്ടോ ആക്കി മാറ്റിയ കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജർണലിസം ഡിപ്ലോമ വിദ്യാർഥിനി സുപർണ എസ് അനിലിനെ അഭിനന്ദിക്കാനാണ് ഈ ചിത്രം ഇവിടെ പോസ്റ്റ് ചെയ്യുന്നത്. നിശ്ചയിച്ച ഫ്രെയിമുകൾക്കപ്പുറം ആകസ്മികമായി ലഭിക്കുന്ന നിമിഷങ്ങൾ ഒപ്പിയെടുക്കുമ്പോഴാണ് ഫോട്ടോകൾ കൂടുതൽ മികച്ചതാകുക.കേരള കൗമുദിയിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു വന്നപ്പോഴാണ് സംഭവം ഫോട്ടോ ആയത് ഞാനറിയുന്നത്.

അഭിനന്ദനങ്ങൾ സുപർണ എസ് അനിൽ, ഭാവിയിൽ ഇത്തരം നിരവധി ഫോട്ടോകൾ എടുക്കാൻ അവസരം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img