ബംഗളുരുവിൽ കനത്ത മഴയിൽ കാഴ്ച മറഞ്ഞതിനെ തുടന്ന് ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഐടി ജീവനക്കാരനായ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കക്കോടിയിൽ കക്കോടി ഹൗസിൽ ജിഫ്രിൻ നസീർ (24) ആണ് മരിച്ചത്. A Malayali youth met a tragic end in Bengaluru after his bike hit the divider
ഡൊംലൂർ മേൽപാലത്തിനു സമീപമാണ് അപകടം സംഭവിച്ചത്. കോറമംഗലയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നു മടങ്ങുന്നതിനിടെ ഇന്നലെ പുലർച്ചെ ഒന്നിനാണ് അപകടം. കനത്ത മഴയ്ക്കിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് തെന്നി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അബ്ദുൽ നസീർ–ബൽക്കീസ് നസീർ ദമ്പതികളുടെ മകനാണ് ജിഫ്രിൻ. സബാഹ് മുഹമ്മദ്, ജസ്ന നസീർ എന്നിവർ സഹോദരങ്ങളാണ്. മാന്യത ടെക് പാർക്കിൽ പ്രോഗ്രാം അനലൈസറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്കു കൊണ്ടുവരും. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കോഴിക്കോട് സ്വദേശി പ്രണവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.