നവീന ആശയങ്ങളുമായി ഏറ്റവും ലോകത്തെ മാറ്റി മറിക്കുന്ന ആശയങ്ങൾ വിജയകരമായി നടപ്പാക്കിയവരെ ഉൾപ്പെടുത്തി ഫോബ്‌സ് തയ്യാറാക്കിയ പട്ടികയിൽ ഇടംപിടിച്ച് മലയാളി വനിത സീതാലക്ഷ്മി നാരായണൻ. മുപ്പത് വയസിൽ താഴെയുള്ള ഏഷ്യയിലെ മികച്ച സംരംഭകരുടെ പട്ടികയിലാണ് സീതാലക്ഷ്മി പതിനൊന്നാം സ്ഥാനത്തെത്തിയത്. 29 വയസിലാണ് സീതാലക്ഷ്മി ഈ അംഗീകാരം നേടിയത് എന്നതാണ് ശ്രദ്ധേയം. പാലക്കാട് പല്ലശനയിലെ ഇടത്തരം കുടുംബത്തിൽ ജനിച്ച് വളർന്ന സീതാലക്ഷ്മി നാരായണൻ പ്രേജിം ഇൻവെസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റാണ്. ചാർട്ടേഡ് അക്കൗണ്ടന്റ് ബിരുദധാരിയാണ് സീതാലക്ഷ്മി.
ആഗോള സംഗീത മേഖലയിലെ ഉയരുന്ന നക്ഷത്രമായ അർപൻ കുമാർ ആണ് ഫോബ്‌സ് പട്ടികയിൽ ഒന്നാമതെത്തിയത്.
ഏഷ്യ പസഫിക് മേഖലയിലെ മുപ്പത് വയസ് വരെയുള്ള മുന്നൂറ് നവീന ആശയങ്ങൾ നടപ്പാക്കിയ വിവിധ മേഖലയിലുള്ളവരുടെ ഫോബ്സിന്റെ പട്ടികയിൽ 86 ഇന്ത്യക്കാരാണ് ഇടം പിടിച്ചത്.