web analytics

സന്തോഷത്തോടെ കഴിഞ്ഞിരുന്നവരാണ്, പെട്ടെന്ന് എന്തു സംഭവിച്ചെന്ന് അറിയില്ല; അവർ എന്തിന് ഈ കടുംകൈ ചെയ്തു?പാറശാല ദമ്പതികളുടെ മരണത്തില്‍ സംശയങ്ങള്‍ ഒരു പാട് ബാക്കി

യുട്യൂബ് താരങ്ങളായിരുന്ന പാറശാല ദമ്പതികളുടെ മരണത്തില്‍ death of Parashala couple സംശയങ്ങള്‍ ഒരു പാട് ബാക്കി. ഭാര്യ പ്രിയയെ കൊന്നശേഷമാണ് ഭര്‍ത്താവ് സെല്‍വരാജ് ജീവനൊടുക്കിയത്.

കൊച്ചിയിലുള്ള മകന്‍ വെള്ളിയാഴ്ച ഇവരുമായി സംസാരിച്ചിരുന്നു. അപ്പോഴൊന്നും ഒരു പ്രശ്നങ്ങളും പറഞ്ഞിരുന്നില്ല.

കൊച്ചിയിൽ നിന്നും മകന്‍ എത്തിയപ്പോഴാണ് വീടിന്റെ ഗെയ്റ്റ് അടച്ച നിലയില്‍ കണ്ടത്. എന്നാല്‍ മുന്‍വാതില്‍ അടച്ചിരുന്നുമില്ല. അകത്ത് കയറിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടത്.

പ്രിയയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷമാണ് സെല്‍വരാജ് തൂങ്ങിമരിച്ചത്. കഴുത്തുഞെരിക്കാന്‍ ഉപയോഗിച്ച കയര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.പക്ഷെ എന്തിനായിരുന്നു ഈ കടുംകൈ എന്ന ചോദ്യത്തിനു ഉത്തരം ലഭിച്ചിട്ടില്ല.

സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. എന്തെങ്കിലും ബാധ്യതയുടെ പേരില്‍ ആത്മഹത്യ ചെയ്തതാണോ എന്ന് കണ്ടുപിടിക്കാനാണ് ശ്രമം.

കഴിഞ്ഞ ദിവസം ‘വിടപറയുകയാണ്’ എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ ഒരു വീഡിയോ പോസ്റ്റുചെയ്തിട്ടുണ്ട്. 25നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

ഇതല്ലാതെ മരണത്തിലേക്ക് നയിക്കുന്ന യാതൊരു കാരണവും കണ്ടെത്തിയിട്ടില്ല. ഇവര്‍ സന്തോഷത്തോടെ കഴിഞ്ഞിരുന്നവരാണ് എന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

പിന്നീട് എന്ത് സംഭവിച്ചു എന്ന കാര്യത്തില്‍ അവര്‍ക്കും പിടിയില്ല. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച് രംഗത്തുണ്ട്. പോലീസ് അന്വേഷണം തുടരുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

Related Articles

Popular Categories

spot_imgspot_img