കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർമാർ ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം മണ്ണന്തല മരുതൂരിലാണ് അപകടമുണ്ടായത്.
അപകടത്തിൽ ബസിലെയും ലോറിയിലെയും ഡ്രൈവര്‍മാര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. എംസി റോഡില്‍ രാവിലെ അഞ്ചര മണിയോടെയാണ് അപകടം നടന്നത്.
തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ഈ സമയം എതിര്‍ദിശയില്‍ നിന്ന് വന്ന ചരക്കുലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. പാലത്തിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.
ഇരു വാഹനത്തിന്റെയും ഡ്രൈവര്‍മാര്‍ ഇരിക്കുന്ന ഭാഗത്താണ് കൂട്ടിയിടി ഉണ്ടായത്. അപകടത്തെ തുടർന്ന് അരമണിക്കൂര്‍ നേരം ഡ്രൈവര്‍മാര്‍ ബസില്‍ കുടുങ്ങി കിടന്നു.
ഫയര്‍ഫോഴ്‌സും നാട്ടുകാരും എത്തിയാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. ബസില്‍ 26 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരുടെ പരിക്ക് ഒന്നും ഗുരുതരമല്ല.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസം ഉണ്ടായി. മറ്റുവഴികളിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം ∙ കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരം തോതിലോ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. ഇതിനൊപ്പം കടൽക്കൊണ്ടുവരാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.
ന്യൂനമർദ്ദങ്ങളുടെ സ്വാധീനംഇപ്പോൾ ഗംഗാതട പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലായി ഒരു ന്യൂനമർദ്ദം നിലനിൽക്കുന്നു.
അടുത്ത 24 മണിക്കൂറിനുള്ളിൽ ഈ ന്യൂനമർദ്ദം ദുർബലമാകാനാണ് സാധ്യത. എന്നാൽ, പുതിയ ന്യൂനമർദ്ദം ഉടൻ തന്നെ രൂപപ്പെടുമെന്ന സൂചനകളുമുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പ് പ്രകാരം, സെപ്റ്റംബർ 25-ന് മധ്യ കിഴക്കൻ-വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെടും.
ഇത് തുടർന്നു ശക്തിപ്രാപിച്ച് സെപ്റ്റംബർ 26-ഓടെ തീവ്ര ന്യൂനമർദ്ദമായി മാറും. പിന്നീട് സെപ്റ്റംബർ 27-ഓടെ വടക്കൻ ആന്ധ്ര–തെക്കൻ ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത.
ഈ കാലാവസ്ഥാ വ്യതിയാനങ്ങളുടെ സ്വാധീനത്താൽ തന്നെ കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിയോടുകൂടിയ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത കൂടുതലാണ്.
ജില്ലകളിൽ യെല്ലോ അലർട്ട്കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം, സെപ്റ്റംബർ 25-ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അപകട സാധ്യതകൾ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
മഴക്കെടുതികൾക്കുള്ള സാധ്യതകൾ ഉണ്ടാകുന്നതിനാൽ കുന്നിൻപ്രദേശങ്ങളിലും വെള്ളപ്പൊക്കം പതിവായി ഉണ്ടാകുന്ന പ്രദേശങ്ങളിലും അധിക സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്ന് നിർദേശം.
കടലാക്രമണ മുന്നറിയിപ്പ്ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) നൽകിയ മുന്നറിയിപ്പ് പ്രകാരം, കേരള തീരത്ത് ഇന്ന് വൈകുന്നേരം 5.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
അതോടൊപ്പം, കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരപ്രദേശങ്ങളിൽ 1.1 മുതൽ 1.3 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ രൂപപ്പെടാമെന്നും മുന്നറിയിപ്പ് നൽകി. ഇതുമൂലം കടലാക്രമണ സാധ്യത വളരെ കൂടുതലാണ്.
Summary: A KSRTC bus and a lorry collided at Mannanthala Maruthoor in Thiruvananthapuram, injuring several passengers and both drivers. Police and rescue teams rushed to the spot.









