ഈരാറ്റുപേട്ട: ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു.A group of tourists returning from a visit to Illikkalkal. The bus went out of control and crashed.
ഞായറാഴ്ച രാവിലെ 10ന് മേലടുക്കം-ഇല്ലിക്കൽകല്ല് റോഡിൽ മാന്താനം ഭാഗത്തായിരുന്നു അപകടം. ആലപ്പുഴയിൽനിന്നുള്ള സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്.
ഇല്ലിക്കൽകല്ല് കണ്ട് മടങ്ങി വരവെ ഇറക്കത്തിൽ ബസിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. മുന്നോട്ടുരുണ്ട ബസ് റോഡരികിലെ റബർ മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
മരത്തിൽ ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവായി. താഴേക്ക് പതിച്ചിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു.
നിസ്സാര പരിക്കേറ്റ യാത്രക്കാരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.
ഇല്ലിക്കൽകല്ലിൽ അപകടങ്ങൾ വർധിക്കുന്നത് കണക്കിലെടുത്ത് കൂടുതൽ സുരക്ഷ നിർദേശങ്ങളും ബാരിക്കേഡുകളും സ്ഥാപിക്കണമെന്ന് ആവശ്യവും ഉയരുന്നുണ്ട്