web analytics

കടിച്ചുകീറാൻ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം; തൃശൂരിൽ സ്കൂള്‍ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിക്കുനേരെ ആക്രമണം നടത്താൻ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം. തൃശ്ശൂർ വടക്കാഞ്ചേരി മാരാത്ത്കുന്നിലാണ് സംഭവം നടന്നത്.A group of street dogs rushed to attack the school student

തലനാരിഴയ്ക്കാണ് കുട്ടി തെരുവുനായകളുടെ കടിയിൽനിന്ന് രക്ഷപ്പെട്ടത്. സ്കൂൾ വിദ്യാർത്ഥിയെ തെരുവുനായക്കൂട്ടം ഓടിച്ചത്.

മാരാത്ത്കുന്ന് പാൽ സൊസൈറ്റിക്ക് സമീപത്തുള്ള ഇടവഴിയിലൂടെ പോകുന്നതിനിടെ തെരുവു നായകൾ കൂട്ടത്തോടെയാണ് വിദ്യാര്‍ത്ഥിക്കുനേരെ പാഞ്ഞടുത്തത്.

അവിടെ നിന്നും മെയിൻ റോഡിലേക്ക് ഓടിക്കയറിയ വിദ്യാർത്ഥി മറുവശത്തുള്ള വീട്ടിലേക്ക് ഓടി. അതിനിടെ തോളിൽനിന്ന് ബാ​ഗ് ഊരി താഴെയിട്ടു ബാഗ് വീഴുന്നത് കണ്ടപ്പോഴാണ് നായക്കൂട്ടം നിന്നത്.

വിദ്യാര്‍ത്ഥി ഗേറ്റ് തുറന്ന് അകത്തേക്ക് കടക്കാൻ നോക്കുന്നതിനിടെ നായകള്‍ മറുവശത്തേക്ക് പോവുകയായിരുന്നു. നായകള്‍ എതിർ വശത്തേക്ക് പോയെന്ന് മനസ്സിലാക്കിയതോടെയാണ് വിദ്യാര്‍ത്ഥി വീണ്ടും തിരിച്ച് ഇടവഴിയിലൂടെ പോയത്.

കുറച്ചുനാളുകളായി ഈ പ്രദേശത്ത് തെരുവ് നായ്ക്കുളുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.”

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img