web analytics

ട്രെയിനിൽ വനിതകളുടെ കൂട്ടത്തല്ല്

ട്രെയിനിൽ വനിതകളുടെ കൂട്ടത്തല്ല്

മുംബൈ: ലോക്കൽ ട്രെയിനിലെ വനിതാ ഫസ്റ്റ് ക്ലാസ് കമ്പാർട്ട്‌മെൻ്റിനുള്ളിൽ കൂട്ടത്തല്ല്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ കർജറ്റിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം.

ബുധനാഴ്ചയാണ് വനിതകൾ തമ്മിൽ ഏറ്റുമുട്ടിയത്. ട്രെയിനിലേക്ക് ആദ്യം കയറാനുള്ള ശ്രമത്തിനിടെ ഒരാൾ തന്റെ കൈമുട്ട് കൊണ്ട് മറ്റൊരാളെ ഇടിച്ചുവെന്ന് ആരോപിച്ച് ആണ് തർക്കം ആരംഭിച്ചത്.

രണ്ട് സ്ത്രീകൾ തമ്മിൽ തുടങ്ങിയ വാക്ക് തർക്കം പിന്നാലെ കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. സംഭവത്തിൽ ഒരു സഹയാത്രികൻ ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

കമ്പാർട്ട്‌മെന്റിലുള്ള മറ്റുള്ളവർ ഇടപെട്ട് പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോഴും സ്ത്രീകൾ തമ്മിലുള്ള അടിപിടി വീഡിയോയിൽ കാണാം. എന്നാൽ, ഇടപെടാൻ ശ്രമിച്ച സ്ത്രീകൾക്കും മർദനമേറ്റു.

ട്രെയിനിലെ സ്ത്രീകൾ പരസ്പരം അടിക്കുകയും മുടിക്ക് പിടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അടിപിടിക്കിടെ ഒരു സ്ത്രീ മറ്റൊരാളുടെ കയ്യിൽ കടിക്കുകയും ചെയ്തിട്ടുണ്ട്.

വിഖ്‌റോളിനും ഘാട്‌കോപ്പർ സ്റ്റേഷനുകൾക്കും ഇടയിൽ വെച്ചാണ് സംഭവം നടന്നത്. വലിയ തിരക്ക് കാരണം കമ്പാർട്ട്‌മെൻ്റിനുള്ളിൽ നേരത്തെ തന്നെ സംഘർഷഭരിതമായ സാഹചര്യമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

വൈകാതെ തന്നെ സമീപത്തുണ്ടായിരുന്ന മറ്റ് സ്ത്രീകളുമായും സംഘര്‍ഷമുണ്ടായതായും ദൃക്സാക്ഷികൾ പറയുന്നു. യാത്രക്കാർ ഉടൻ തന്നെ റെയിൽവേ പോലീസിനെ വിവരമറിയിച്ചെങ്കിലും, പൊലീസ് സ്ഥലത്തെത്തിയതിന് ശേഷവും കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് സ്ത്രീകൾ ആരോപിച്ചു.

എന്നാൽ ഇരു പക്ഷത്തും പരാതികളില്ലാത്താതിനാലാണ് കേസെടുക്കാത്തതെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി.

റെയിൽവേയുടെ നിർണായക മാറ്റങ്ങൾ

ന്യൂഡൽഹി: ഈ മാസം മുതൽ രാജ്യത്ത് ട്രെയിൻ ഗതാഗതത്തിൽ നിർണായക മാറ്റങ്ങളാണ് റെയിൽവേ നടപ്പിലാക്കിയത്.

ടിക്കറ്റ് നിരക്ക്, റിസർവേഷൻ ചാർട്ട് തയാറാക്കൽ, തത്കാൽ ബുക്കിങ്, ടിക്കറ്റ് റീഫണ്ട് തുടങ്ങിയവയിലാണു മാറ്റങ്ങൾ.

ബുക്കിങ് കൂടുതല്‍ അനായാസമാക്കുകയും യാത്രകളിലെ സമ്മര്‍ദം കുറക്കുകയുമാണ് ലക്ഷ്യമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ടിക്കറ്റ് നിരക്ക് വർധിച്ചു
അഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചാർജ് വർധിപ്പിച്ചത്.

എസി കോച്ചുകളിൽ കിലോ മീറ്ററിന് രണ്ട് പൈസ വീതവും നോൺ-എ സി സ്ലീപ്പർ, ജനറൽ കോച്ചുകളിൽ കിലോ മീറ്ററിന് ഒരു പൈസ വീതവുമാണ് കൂട്ടിയത്.

വന്ദേഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും ഈ നിരക്ക് വർധന ബാധകമാണ്.

പാസഞ്ചർ ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ 500 കിലോ മീറ്ററിന് മുകളിലേക്കുള്ള യാത്രക്ക് മാത്രമാണ് വർധന വരുത്തിയിട്ടുള്ളത്.

എക്സ്പ്രസ് ട്രെയിനിൽ 1000 കിലോമീറ്റർ സഞ്ചരിക്കാൻ നോൺ എ സി കോച്ചിൽ 10 രൂപയും എ സി കോച്ചിൽ 20 രൂപയും ആണ് അധികമായി നൽകേണ്ടത്.

അതേസമയം മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾക്കും സീസൺ ടിക്കറ്റുകാർക്കും നിരക്ക് വർധന ബാധകമല്ല എന്നും റെയിൽവേ വ്യക്തമാക്കി.

നിരക്ക് വർധന കിലോമീറ്ററിന് ഇങ്ങനെ:
സ്ലീപ്പർ ക്ലാസ് ഓർഡിനറി–50 പൈസ

ഫസ്റ്റ് ക്ലാസ് ഓർഡിനറി–50 പൈസ

സെക്കൻ‌ഡ് ക്ലാസ് (മെയിൽ/എക്സ്പ്രസ്)– ഒരു പൈസ

സ്ലീപ്പർ ക്ലാസ് (മെയിൽ/എക്സ്പ്രസ്)– ഒരു പൈസ

ഫസ്റ്റ് ക്ലാസ് (മെയിൽ/എക്സ്പ്രസ്)– ഒരു പൈസ

എസി ചെയർ കാർ–2 പൈസ, എസി 3 ടയർ/3 ഇ–2 പൈസ, എസി 2 ടയർ–2 പൈസ, എസി ഫസ്റ്റ് ക്ലാസ്/ഇസി/ഇഎ–2 പൈസ

Summary: A group fight broke out inside the women’s first-class compartment of a local train traveling from Karjat to Mumbai in Raigad district, Maharashtra.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img